ആരോഗ്യകേരളം

പോരാടിടാം നമ്മൾ പോരാടിടാം

നമ്മൾ പോരാടിടാം മഹാമാരിയെ 

പോരാരിടാം പ്രതിരോധ മാർഗത്തിലൂടെ

നാം അതിജീവിക്കും മഹാമാരിയെ

പോരാടി പോരാടി അതിജീവിക്കും

നാം മഹാ മാരിയെ

ഒഴിവാക്കിടാം സ്നേഹ സന്ദർശനം

നമുക്കോഴിവാക്കിടം ഹസ്തദാനം

കുറച്ചുനാൾ നാം അകന്നിരുന്നാലും

പിണങ്ങേണ്ട നാം പരിഭവിക്കേണ്ട

ആരോഗ്യ രക്ഷകർ നൽകും

നിർദ്ദേശങ്ങൾ പാലിച്ചിടാം മടികൂടാതെ

ശുഭ വാർത്ത കേൾക്കുവാൻ മനസ്സോടെ

ശ്രമിക്കു ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ 

മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടെ-

-യീ നാളുകൾ സമർപ്പിക്കൂ

ഈ ലോക നന്മയ്ക്ക് വേണ്ടി

അനു സർജിത്ത്
1 എ എസ്.എൻ.വി.എൽ.പി.എസ്. ചെമ്മരുതി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത