എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും

നമ്മുടെ കൊച്ചു കേരളം ഒരു വലിയ വിപത്തിൽ അകപ്പെട്ടിരിക്കുകയാണ്. രാജ്യം മുഴുക്കെ ഒരുപാട് ജീവനുകൾ കൊന്നൊടുക്കിയ കൊറോണ ഒരു വൈറസ് ആണ്. സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937- ലാണ് ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്. ചൈനയിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.

                         മുഖ്യമായും ശ്വാസനാളി യെയാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്,  നിമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. മൃഗങ്ങൾ,  പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരി ആകുന്ന ഒരു കൂട്ടം ആർഎൻഎ വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. ഓണ വൈറസിനെ കൃത്യമായ ചികിത്സ ഇല്ല. സുഖം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി പൈസ ലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ആയി ധാരാളം വെള്ളം കുടിക്കണം. ഇവയൊക്കെയാണ് ഈ വൈറസിനെതിരെ യുള്ള ചികിത്സകൾ. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല. എന്നാൽ പ്രായമായവരിലും, ചെറിയ കുട്ടികളിലും,  ഗർഭിണികളിലും വൈറസ് പിടിമുറുക്കും. വഴി ഇവരിൽ നിമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടുകയും ചെയ്യും. വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. പോലെ തന്നെ രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോൾ മൂക്ക് ചീറ്റുമ്പോൾ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകളുടെ ഇടയിൽ പടരുന്നത്. 
 *  പരിസര ശുചിത്വം വ്യക്തി ശുചിത്വം പാലിക്കണം. 
 *  കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. 
 *  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. 
 *  പനി, ജലദോഷം എന്നിവ യുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത ഇടപെടരുത്. 
 *  പുറത്തിറങ്ങുമ്പോൾ മൂക്കും വായും മാസ്ക് ഉപയോഗിച്ച് മൂടണം. 
ഇവയൊക്കെയാണ് പ്രധാനമായും കൊറോണ വൈറസ് എതിരെയുള്ള പ്രതിരോധങ്ങൾ. അതുപോലെതന്നെ ഒരു ഭയവും കൂടാതെ ഈ വൈറസിനെതിരെ പോരാടുന്ന ദൈവത്തിന്റെ മാലാഖമാർ എന്നറിയപ്പെടുന്ന നഴ്സുമാരും അതുപോലെതന്നെ ഡോക്ടർമാരും, പോലീസുകാരും. സത്യത്തിൽ നമ്മൾ ഇവരെയൊക്കെ ആയിരിക്കണം ആദരിക്കേണ്ടത്. കാരണം സ്വന്തം ജീവൻ പണയം വെച്ചാണ് അവർ അവരുടെ ഉത്തരവാദിത്തങ്ങൾ  പൂർത്തീകരിക്കുന്നത്. 
                    ഈ വൈറസിന് എതിരെയുള്ള പോരാട്ടത്തിന് നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം അത്യാവശ്യമാണ്. ശുചിത്വവും ആരോഗ്യവുമുള്ള കേരളം ആയി മാറാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.  എല്ലാവർക്കും കൈകോർത്ത് ഒറ്റക്കെട്ടായി ഈ വൈറസിനെതിരെ പോരാടാം.
അക്ഷയ പ്രശാന്ത്
XII കോമേഴ്‌സ് എസ്.എൻ.വി.എച്ച്.എസ്.പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം