എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''മഹാവ്യാധി കൊറോണ'''

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി കൊറോണ

പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ
നാടുനീളെ കൊലനടത്തുംമാരിയെ തടുത്തിടാൻ
മാരിയെതടുത്തിടാൻ,മാരിയെതടുത്തിടാൻ
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തുകാട്ടിടും
തുടർച്ചയായികൈകൾ രണ്ടും കഴുകിടും
കൊറോണ എന്ന ഭീകരനെ തുടച്ചുനീക്കിടും
                                                                                                                              
പദവിയും പ്രതാപവും പാരിലെന്തുനൽകിടും
മാന്യഹൃദയമുള്ള നല്ല മാനവനായി മാറിടും
ഭയപ്പെടുകയില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ളകേരളം കരുത്തുകാട്ടിടും
കരുതലോടെ ലോക്ക് ഡൗണിന്റെ നിയമമെല്ലാം
അനുസരിച്ചിടാം,അനുസരിച്ചിടാം
പുതിയിടങ്ങളിൽ പെരുത്ത സൂക്ഷ്മത പാലിച്ചിടാം
                                                           
തുമ്മലും ചുമയ്ക്കലും തൂവാലയാൽ മറച്ചിടാം
മധുരമാം ദിനം തിരികെയെത്തി
ലോകമെങ്ങും ശാന്തികൈവരാൻ
മനസ്സുരുകി പ്രാർത്ഥനയിൽ മുഴുകിടാം കൂട്ടരേ
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തുകാട്ടണം.

ആരോമലുണ്ണി
8D എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത