എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/സംഭവാമി യുഗേയുഗേ .......

സംഭവാമി യുഗേയുഗേ .......
          മനുഷ്യൻ സ്വന്തം തലച്ചോറുപയോഗിച്ച് ലോകത്തിന്റെ സ്പന്ദനം തന്നെ കഴിവുളളവൻ . ആയിരങ്ങളെ രക്ഷിക്കാനും ആയിരങ്ങളെ കൊല്ലാനും കഴിവുളളവൻ . ഇന്ന് മുടിനാരിന്റെ പോലും വണ്ണമില്ലാത്ത ജീവിക്കുമുന്നിൽ പകച്ചുനിൽക്കുകയാണ് . ചൈനയിലെ വുഹാനിലെ ഒരു പരീക്ഷണശാലയിൽ നിന്ന് രക്ഷപ്പെട്ട ഇവൻ ഏഴു കടലുകളും താണ്ടി ലോകത്തെ സർവ്വ ശക്തരായ എല്ലാ രാഷ്ട്രങ്ങളിലും പിടി മുറുക്കിയിരിക്കുന്നു . മൂന്നാമ ലോക മഹായുദ്ധം ഭക്ഷണത്തിനു വേണ്ടിയാണെന്ന പ്രസംഗവാക്യം ഭീകരതയോടാണെങ്കിലും എല്ലാവരും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.

                      
             S.A.R.S -Severe Acute Respiratory  syndrome എന്ന 2003 ലെ മഹാവ്യാധിയുടെ

പുതിയ ഒരു പകർപ്പാണ് ഇന്നത്തെ കോവിഡ് 19 ലക്ഷകണക്കിനു ആളുകളുടെ ജീവനെടുത്ത ആ പഴയ രോഗം വളരെ ഉൗർജസ്വലതയോടെ മത്സരിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു . സമൂഹ മാധ്യമങ്ങളിലും മറ്റു മീ‍‍ഡിയകളിലും വരുന്ന കസറുന്ന ചർച്ചകൾ ഈ രോഗത്തെ രാഷ്ട്രീയവൽക്കരിക്കുന്ന പ്രവർത്തനങ്ങളും ഈ അടിയന്തരഘട്ടങ്ങളിൽ നടക്കുന്നു എന്നത് അത്യന്തം വിഷമകരമായ കാര്യങ്ങളാണ് ഒന്നാലോചിച്ചാൽ ഇതിനും കാരണക്കാർ നമ്മൾ തന്നെയെന്ന് മനസ്സിലാക്കാം . പക്ഷേ ലോകത്തെ പിടിച്ചുകുലുക്കിയ ഒട്ടേറെ രോഗങ്ങൾ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടല്ലോ . പോളിയോ , വസൂരി ......... പോലുളളവ . പക്ഷേ ഇവയിൽ നിന്നൊക്കെ കരകയറിയ മനുഷ്യൻ ഇതിന് എന്തുകൊണ്ട് ഇത്ര ഭീകരതയോടെ കാണുന്നു .

               ഒരു പ്രോട്ടീൻ കവചവും ഉളളിൽ ഒരു ജനിതക രഹസ്യവും പേറിക്കൊണ്ടുനടക്കുന്ന ഒരു കുഞ്ഞൻ ജീവി . കോവിഡ് 19 വൈറസ് ,പണ്ടൊക്കെ ശീതീകരണ സംവിധാനത്തിൽ നിന്ന് പുറത്തിറക്കിയാൽ ഉടനെ തന്നെ ചത്തു പോകുന്ന ഈ വൈറസുകൾ കൊടും ചൂടിൽ പോലും കൂളായി നിൽക്കുന്നു . ആഗോള താപനത്തിന്റെ ഫലമായി അന്തരീക്ഷ താപനിലയിലുളള ക്രമമായ വർധനവിനോട് ഇവരുടെ ശരീരം പൊരുത്തപ്പെട്ടിരിക്കുന്നു 'ചാൾസ് ഡാർവിന്റെ' പരിണാമ സിദ്ധാന്താത്തിന്റെ ഭീകരമായ അവസ്ഥാന്തരങ്ങളാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്  'തീയിൽ കുരുത്തത് വെയിലത്തു വാടില്ല ' എന്ന പഴമൊഴി സത്യമാണ് . സ്ഥിരമായി കൊച്ചു കൊച്ചു പ്രതിസന്ധികൾ നേരിടുന്നവർക്ക് പെട്ടെന്നൊരാൾ വലിയൊരു വിപത്ത് വന്നു എന്ന് വിശ്വസിക്കുക , 

അവർ അതിനെ അതിജീവിക്കുകയും ചെയ്യും ഇവിടെയും അതു തന്നെ സംഭവിച്ചു .

                          ചികിത്സ കൃത്യമായ് കിട്ടിയാൽ പൂർണ്ണ രോഗമുക്തിയുളള രോഗത്തെ ഭീകരനാക്കുന്നത് അതിന്റെ പകർച്ചാശക്തിയാണ് . ലോകത്തെ വികസിത രാഷ്ട്രങ്ങളിലെല്ലാം കടുത്ത ആഘാതമുണ്ടാക്കിയ ഈ അസുഖത്തെ നിയന്ത്രിക്കാൻ നിലവിലൊരു ശാശ്വത പരിഹാരം ഇല്ലെന്നു തന്നെ പറയാം . ഗവേഷണങ്ങളും  പഠനങ്ങളും സത്വരമായി നടക്കുന്നുണ്ടെങ്കിലും അതിന്റെയൊക്കെ പ്രായോഗികതകൾ എത്രത്തോളമാണെന്നുളളത്  ചിന്തിക്കേണ്ടിയിരിക്കുന്നു . 
                            ഇന്ത്യ പോലുളള വികസ്വരരാഷ്ട്രങ്ങളിൽ വലിയ ആഘാതമാണുണ്ടാക്കിയതെങ്കിലും താരതമ്യേന മറ്റു രാജ്യങ്ങളേക്കാൾ എത്രയോ ഭേദമാണ് നമ്മുടെ സ്ഥിതി  വിദേശത്തു നിന്ന് ഇന്ത്യക്കാർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ വിദേശികളാരും മരിച്ചിട്ടില്ല എന്നത് അത്യന്തം അഭിമാനകരമായ കാര്യമാണ് . ലോകത്തിനു മുന്നിൽ മാതൃകയാക്കാവുന്ന ആരോഗായ സംവിധാനം ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ് . ലോക്ഡൗൺ പോലുളള  നടപടികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയേയും ജനങ്ങളെയും ദുരിതത്തിലാക്കിയിട്ടുണ്ടെങ്കുിലും രോഗവ്യാപ്തി കുറയ്ക്കാൻ ഏറെ സഹായിച്ചിട്ടുണ്ട് . ഏതാനും ദിവസങ്ങൾക്കുളളിൽ തന്നെ കോവിഡ് 19 എന്ന ഭീകരനെ തോൽപ്പിക്കാനാകും എന്ന് നമുക്ക് പ്രത്യാശിക്കാം


ഹരികൃഷ്ണ൯. എ
6B എസ്.എ൯.യു.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം