എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/പ്രകൃതിയുടെ ആത്മകഥ
പ്രകൃതിയുടെ ആത്മകഥ
എന്തു സുന്ദരിയായിരുന്ന ഞാനാണ്. ഇപ്പോൾ ഈ അവസ്ഥയിൽ. എനിക്ക് പോലും വിശ്വസിക്കാൻ കഴിയുന്നില്ല. എന്നെ സുന്ദരിയാക്കിയിരുന്ന വൃക്ഷവും മലയും കുന്നുമെല്ലാം നിങ്ങൾ മുറിക്കുകയല്ലേ. പിന്നെ ഞാൻ എങ്ങനെയാ സുന്ദരിയാവുക. എന്നിൽ ദഹിക്കാൻ പറ്റാത്ത പ്ലാസ്റ്റിക്ക് കവറുകളാണ് എന്നിലേക്ക് തളളി നീക്കുന്നത് വൃക്ഷങ്ങളുണ്ടായിരുന്നെങ്കിൽ മണ്ണൊലിപ്പ് തടയാമായിരുന്നു. മുറിച്ചു കളയൂ നിങ്ങൾ മുറിച്ചു കളയൂ വൃക്ഷങ്ങളെ. ഫാക്ടറികളിലെ പുകയും മലിനീകരണവും പുഴയിലെ മലിനീകരണവും ഒന്നും എനിക്ക് സഹിക്കാൻ പറ്റാത്ത വിധത്തിലാണ്. മലയും കുന്നും ഇടിക്കുമ്പോൾ നിങ്ങൾക്ക് ഒരു ദയനീയവുമില്ല. പാടങ്ങൾ നിരത്തി ബിൽഡിങ്ങുകൾ ഉണ്ടാക്കുക പുഴയിലേക്ക് പ്ലാസ്റ്റിക്ക് തളളിനീക്കുക. പുഴയിലെ മണൽ വാരുക. അതിനുമാത്രം പുഴയും ഇവയുമെല്ലാം നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്. വൃത്തിയായി ഒഴുകുന്ന പുഴയെ നിങ്ങൾക്ക് ഇങ്ങനെ ആക്കാൻ തോന്നുന്നുണ്ടല്ലോ. നിങ്ങൾ ചെയ്തതെല്ലാം ഞാൻ വെറുതെ വിടില്ല, ഇതിന് നിങ്ങളെ ഞാൻ ഒരു പാഠം പഠിപ്പിക്കും. അതാണ് നിങ്ങൾ ഇപ്പോൾ കാണുന്ന പ്രളയവും ഉരുൾപൊട്ടലുമെല്ലാം, ഇന്ന് നമ്മൾ നേരിടുന്ന മഹാമാരിയായ കൊറോണ വൈറസ് നിങ്ങളെ സംബന്ധിച്ചിടത്തോളം ഭയാനകവും പേടി സ്വപ്നവും ആയിരിക്കാം. എന്നാൽ എനിക്ക് അതൊരു വലിയ അനുഗ്രഹമായാണ് തോന്നുന്നത്. കാരണം എന്നെ ഇത്ര നാളും ദ്രോഹിച്ചിരുന്ന നിങ്ങൾ എന്ന മനുഷ്യവർഗ്ഗം എന്നെ ഇന്ന് സ്നേഹിക്കാൻ തുടങ്ങി. കുന്നുകൾ ഇടിക്കുകയോ മണൽ വാരി എന്നെ ദ്രോഹിക്കുകയോ ചെയ്യുന്നില്ല. മരങ്ങൾ വെച്ചു പിടിപ്പിച്ചും പച്ചക്കറി ഉണ്ടാക്കിയും എന്നെ നിങ്ങ൮ വീണ്ടും സുന്ദരിയാക്കുന്നു. ഫാക്ടറികളുൽ നിന്നും വാഹനങ്ങളിൽ നിന്നും മറ്റും പുകയും ശബ്ദവും ഒന്നുമില്ലാത്തതു കാരണം ഞാൻ ഇപ്പോൾ ശുദ്ധവായു ശ്വസിക്കുന്നു. അഴുക്കുകളും മാലിന്യങ്ങളും കുറവായതിനാൽ എന്റെ പുഴകളും തടാകങ്ങളും സ്വഛശാന്തമായി ഒഴുകുന്നു. ഹാ! എനിക്ക് ഇപ്പോൾ എന്തൊരു സുഖവും സന്തോഷനുമാണെന്നോ. ഇനിയും ഇതുപോലെ തുടരാൻ ഞാൻ ഒാരോ ദിവസവും ദൈവത്തോട് പ്രാർത്ഥിക്കുന്നു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം