എസ്.എൻ.ഡി.പി.യു.പി.സ്കൂൾ ആല/അക്ഷരവൃക്ഷം/കോവിഡിനെ അതിജീവിച്ച വ‍ൃദ്ധൻ(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിനെ അതിജീവിച്ച വ‍ൃദ്ധൻ
    ഒരിടത്ത്‌ ഒരു പാവം വൃദ്ധൻ ഉണ്ടായിരന്നു. അദ്ദേഹം ഒരു ദിവസം ഒരു ഗ്രാമത്തിൽ തിരിച്ചു വരുമ്പോൾ കുറെ പോലിസുകാർ അവിടെ നിൽക്കുന്നു. ലോക് ഡൗൺ ആരംഭിക്കുന്ന സമയത്താണ് അദ്ദേഹം ഗ്രാമത്തിൽ പോയത് . അദ്ദേഹം ഒരു മാസ്ക് പോലും ധരിച്ചില്ലായിരുന്നു. പോലീസുകാർ അദ്ദേഹത്തോട് ഇത്രയും ദൂരത്ത് പോയത് കൊണ്ട് വീട്ടിൽ തന്നെയിരിക്കാൻ നിർദേuിച്ചു.കഴിക്കാനുള്ള ഭക്ഷണമൊക്കെ ഞങ്ങൾ എന്നും വിട്ടിൽ കൊണ്ടുവരാമെന്ന് പോലിസുകാർ അദ്ദേഹത്തോട് പറഞ്ഞു. 14 ദിവസം അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. 14 ദിവസം കഴിഞ്ഞെങ്കിലും അദ്ദേഹത്തെ പുറത്തുവിട്ടില്ല. 28 ദിവസം ആയപ്പോൾ അദ്ദേഹത്തെ പരിശോധിച്ചു. എന്നാൽ കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ നിന്ന് അദ്ദേഹത്തിന് മോചനം ഉണ്ടായില്ല. അദ്ദേഹത്തിന് വിഷമം വന്നെങ്കിലും അദ്ദേഹം ഭയപ്പെട്ടില്ല. കാരണം അദ്ദേഹം ടെലിവിഷനിൽ നമ്മുടെ മുഖ്യ മന്ത്രിയും , ആരോഗ്യ മന്ത്രിയും പറഞ്ഞ കാര്യങ്ങൾ ഓർത്തു. ഭയമല്ല വേണ്ടത് ഈ മഹാമാരിയെ നേരിടാനുള്ള കരുത്താണ് .കുറച്ചു നാളുകൾക്ക് ശേഷം അദ്ദേഹത്തിൽ നിന്നും ഈ മഹാരോഗം മാറിപ്പോയി. അദ്ദേഹം സന്തോഷത്തോടെ കഴിഞ്ഞു. നമ്മുടെ ഈ ലോകത്ത് ഈ മഹാമാരി വന്ന് മരിക്കുന്നത് കുടുതലും വൃദ്ധരാണ്. കാരണം ഇവർക്ക് രോഗ പ്രതിരോധശേഷി കുറവും , ഭയം മൂലവുമാണ് മരിക്കുന്നത്. ഇദ്ദേഹത്തിന് അനാവശ്യമായ ഭയംഉണ്ടാകാതിരുന്നതുകൊണ്ടാണ് കൊറോണ വൈറസ് മാറിയത്. അതു കൊണ്ട് എല്ലാവരും ഭയപ്പെടാതെ ഈ മഹാമാരിക്കെതിരെ ജാഗ്രത പുലർത്തണം . ഈ വൈറസിനെതിരെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് നമ്മുടെ സമൂഹത്തിൽ നിന്നും തിരത്തുകയാണ് ചെയ്യേണ്ടത്.
ദേവിക
7 എ എസ്.എൻ.ഡി.പി.ഗവ.യു.പി.സ്കൂൾ ആല
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ