മാനം മയങ്ങി വിളക്കുവെച്ചു
കണ്മിഴി പോലെ തിളങ്ങി നിന്നു
അപ്പോഴും മുറ്റത്തു മൗനമോടെ
ചിന്നിച്ചിതറി മാരി തൂകി
ഉമ്മറ മുറ്റത്ത് നോക്കിനിൽക്കെ എന്നുള്ളിൽ ഭക്തി നിറഞ്ഞു തൂവി
പൊൻവിളക്കിൻ്റെ മുന്നിൽ വന്നു നിന്ന് എൻ പൊരുൾ നാഥനെ കുമ്പിടുമ്പോൾ
എന്താണെന്നറിയാത്ത ആനന്ദത്താൽ എൻതൊടിമുറ്റത്തിലഞ്ഞിപ്പൂക്കൾ പരിമളം തൂകി ചിരിച്ചു നിൽക്കേ
ഭൂമിക്കു വന്ദനം എന്ന പോലെ
പൂമഴയായി നിലംപതിച്ചു