എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
മനുഷ്യനും ചുറ്റും കാണുന്നതും പ്രകൃതിദത്തവും ആയ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത് .എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി .പരിസ്ഥിതി ജൈവഘടനയാണ്. അതിസുന്ദരമായ ഈ പരിസ്ഥിതി ദൈവദാനം ആണ് .നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം നമ്മുടെ പരിസ്ഥിതിയിൽ ഉണ്ട് .അഥവാ ഇല്ലെങ്കിൽ നമുക്ക് ഉണ്ടാക്കാൻ സാധിക്കും .ശുദ്ധമായ ജലവും വായുവും ഭക്ഷണവും എല്ലാം പരിസ്ഥിതിയിൽ നിന്നും ലഭിക്കുന്നു .ഇത്രയും ഫലഭൂയിഷ്ടമായ പരിസ്ഥിതി അല്ലെങ്കിൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരായ നമ്മുടെ കടമ അല്ലെങ്കിൽ ഉത്തരവാദിത്വമാണ.ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളും പരിസ്ഥിതി അല്ലെങ്കിൽ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് .നമ്മൾ ഈ പ്രകൃതിയിൽ താമസിക്കുന്നതിന് പകരമായി നമ്മൾ പ്രകൃതിക്ക് നല്ലത് മാത്രം ചെയ്യുക. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുക, മരങ്ങൾ നട്ടുപിടിപ്പിക്കുക, ജലാശയങ്ങൾ മലിനമാകാതെ നോക്കുക, അമിതമായ വായുമലിനീകരണം നടത്താതിരിക്കുക ഇങ്ങനെ നമുക്ക് പ്രകൃതിയെ അല്ലെങ്കിൽ പരിസ്ഥിതിയെ സംരക്ഷിക്കാം. ഏവർക്കും പ്രകൃതിയെ സംരക്ഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം