എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വമാണ് ആരോഗ്യത്തിന് അടിസ്ഥാനം. നാം എപ്പോഴും ശുചിത്വം പാലിക്കണം. നാം നമ്മുടെ പരിസരം ശുചിത്വമുള്ളതാക്കുക. ശുചിത്വമില്ലാത്തവരെ പെട്ടെന്ന് രോഗങ്ങൾ കടന്നാക്രമിക്കും. എന്നാൽ നാം ശുചിത്വം ഉള്ളവരാണെങ്കിൽ രോഗങ്ങളെ അകറ്റി നിർത്തി ഒരു വലയം സൃഷ്ടിക്കാൻ സാധിക്കും. കണ്ടിട്ടില്ലേ നാം വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കാക്കയും പൂച്ചയും നായയും ഒക്കെ ആഹാരമാക്കി നമ്മുടെ പരിസരം വൃത്തിയാക്കുന്നത്. നാമവയെ ഉദാഹരണമാക്കുക. നമ്മുടെ പരിസരം ശുചിയാക്കാൻ ശീലിക്കുക. സ്വന്തമായി ശുചിത്വം പാലിക്കുകയും വേണം .ദിവസേന രണ്ടുനേരം കുളിക്കുക, പല്ലുതേക്കുക ഇതെല്ലാം ശാരീരിക ശുചിത്വത്തിൽ ഉൾപ്പെടുന്നവയാണ്. ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഈ കൊറോണ കാലം ഒരു ഉദാഹരണമാണ്. മനുഷ്യന്റെ ശുചിത്വമില്ലായ്മയാണ് കൊറോണ പോലുള്ള വൈറസുകൾ പടർന്നുപിടിക്കാൻ കാരണം. അതുകൊണ്ട് അവനവൻ സ്വന്തം പരിസരം ശുചിയാക്കാൻ ശീലിക്കുക. ആരോഗ്യം ഉള്ളവരാവുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം