എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/അവരില്ലെങ്കിൽ നാമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
അവരില്ലെങ്കിൽ നാമില്ല


 തുള്ളൽ പാട്ടിന്റെ ഈണം
 കണ്ടോ നമ്മുടെ കേരളം ഇന്നൊരു
മാലിന്യത്തിൻ നാടായി തീർന്നു
അവിടെ നോക്കി ഇവിടെ നോക്കി
പ്ലാസ്റ്റിക് എന്നൊരു വില്ലൻ മാത്രം

ദൈവത്തിൻറെ സ്വന്തം നാടാണെന്ന്
വെറുമൊരു ചൊല്ലായ് മാറി
കാർന്നുതിന്നും പല്ലുകളുള്ളൊരു
പ്ലാസ്റ്റിക് നമ്മുടെ മണ്ണിലിറങ്ങി

ആർക്കുവേണ്ടി എന്തിനുവേണ്ടി
നമ്മൾ ഇങ്ങനെ നോക്കി നിൽപ്പൂ
 മാലിന്യത്തെ തടയൂ ജനമേ
ശ്വാസം ഇത്തിരി വേണമെങ്കിൽ

വലിച്ചെറിഞ്ഞീടരുതീ നിങ്ങൾ
 മാലിന്യത്തെജീവനിലേക്ക്
കത്തിക്കരുതീ്വിഷപ്പുകയെ
 ഭൂമി ഇങ്ങനെ കാണണമെങ്കിൽ

ഉപയോഗിക്കാം നമ്മുടെ ഭൂമി
തന്നിടുന്ന വൈവിധ്യങ്ങൾ സ്വപ്നം കാണാം നല്ലൊരു ഭൂമി
കേരള മണ്ണിലുറച്ചുനിൽപൂ

പരിസ്ഥിതിയോട് ഇങ്ങനെ ചെയ്താൽ
തിരിച്ചു ചെയ്യും ഓർത്തോ നിങ്ങൾ
സംരക്ഷിക്കാം സ്വന്തം പോലെ
ഇല്ലെങ്കിൽ നാം ഇല്ല

 

ഹന്ന സാജൻ
8 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത