ഒരു കാലം ഉണ്ടാകും ഇനിയും നമുക്ക്
ഒരു കഥ പോൽ കനവിൽ ഈ കാലവും
കനൽചില്ലാം മഹാമാരിക്ക് മീതെ
കരുണയുടെ കരങ്ങൾ നിവർത്തിയോർ
വെളുപ്പും കാക്കിയും കുപ്പായങ്ങൾ
വെടിപ്പോടെ നമ്മെ കരം പിടിച്ചുയർത്തിയോർ
നിറമറ്റ കാലത്തിൽ നിന്നും നാം
നിലാവിന്റെ നീല വിണ്ണിലേക്ക് അടുക്കവേ
മറക്കാതെ കരുതാം നമ്മളെ കരുതി
മരണത്തെ നോക്കി ചിരിച്ചവരെ
ഈ കാലവും കടന്നു പോകും
ഇവിടെ തളിരിടും പുതിയ മുകുളങ്ങൾ
നൻമയുടെ ലോകം പുലരും
നല്ല നാളെക്കായി ജപിക്കാം