എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/വിശപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

{

വിശപ്പ്....      

പണ്ട് പണ്ടത്തെ കഥയാണ്... ഒരു പാട് കുട്ടികൾ പഠിക്കുന്ന ഒരു സ്കുളിലെ കഥ... അമ്മുവിന്റെ കഥ കൂടിയാണിത്. അമ്മു ഒരു ദിവസം സ്കൂളിലേക്കു പോകും വഴി ഒരു ഭിക്ഷക്കാരനെ കണ്ടു. അദ്ദേഹം എല്ലാവരുടേയും മുന്നിൽ കൈ നീട്ടുന്നുണ്ടായിരുന്നു.അമ്മു ആ നാട്ടിലെ ഒരു വലിയ പണിക്കാരന്റെ മകളാണ്. അതു കൊണ്ട് തന്നെ അവൾ നല്ല അഹങ്കാരിയുമായിരുന്നു. അവളോട് സ്കൂളിൽ ആരും കൂട്ടുകൂടിയില്ല. എന്നിട്ടും അവളുടെ അഹങ്കാരത്തിന് ഒരു കുറവും വന്നില്ല. അന്ന് സ്കുളിലേയ്ക്ക് വരും വഴി ആ ഭിക്ഷക്കാരൻ അമ്മുവിനോട് പറഞ്ഞു മോളേ എനിക്ക് വല്ലാതെ വിശക്കുന്നു .എന്തെങ്കിലും തരണേ.... എന്ന്. അവൾ കേട്ട ഭാവം നടിച്ചില്ല... വിണ്ടും അയാൾ യാചിച്ചു... എന്തെങ്കിലും എനിക്ക് തന്നിട്ട് പോകു... അവൾക്ക് ദേഷ്യoവന്നു... വൃത്തിയില്ലാത്ത കുളിക്കാത്ത നിങ്ങൾക്ക് ഭക്ഷണം തരാൻ എനിക്ക് പറ്റില്ല.. അവൾ തീർത്തു പറഞ്ഞു. വീണ്ടും അയാൾ ദയനീയമായി കരഞ്ഞു കൊണ്ടേയിരുന്നു... എന്നാലവളത് ശ്രദ്ധിക്കാതെ വേഗത്തിൽ മുന്നോട്ടു നടന്നു. അതു വഴി വന്ന ലച്ചുവിനോടും ഭിക്ഷക്കാരൻ ഭക്ഷണം ചോദിക്കുന്നതുo തന്റെ ബാഗിൽ നിന്ന് തന്റെ ഉച്ചഭക്ഷണം എടുത്തു സ്നേഹത്തോടെ നൽകുന്നതും ദൂരെ നിന്ന് അമ്മു കണ്ടു.. ഭിക്ഷക്കാരന്റെ മുഖത്തെ സന്തോഷവും. പിറ്റേ ദിവസം ആദ്യമായി അമ്മു ആദ്യമായി ലച്ചുവിനോട് മിണ്ടി. അമ്മുവിന് എന്തോ ഒരു പ്രത്യേക സ്നേഹം ലച്ചുവിനോട് തോന്നി. അടുത്ത ദിവസം മുതൽ ഒരുമിച്ചായി സ്കൂളിലേക്കുള്ള യാത്ര. അന്നും അവർ ഭിക്ഷക്കാരനെ കണ്ടു .അദ്ദേഹം ഭക്ഷണ മൊന്നും ചോദിച്ചില്ല എന്നു മാത്രമല്ല സ്നേഹവും നന്ദിയും നിറഞ്ഞ അദ്ദേഹത്തിന്റെ നോട്ടം അമ്മുവിന്റെ ഹൃദയത്തിൽ വല്ലാതെ സ്പർശിച്ചു... പിന്നീട് എല്ലാ ദിവസവും അമ്മു വിന്റെ വീട്ടിൽ നിന്ന് ഒരു പൊതി ച്ചോറ് ഭിക്ഷക്കാരന് പതിവായി... അമ്മുവും ലച്ചുവും നല്ല കൂട്ടുകാരും..

ഗോപിക
8K എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത