എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്

{

പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും     

നമ്മുടെ കാലാവസ്ഥ ഇപ്പോൾ അനുദിനം മാറികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മുടെ പരിസ്ഥിതിയിലും മാറ്റം വന്നു. അതു കൊണ്ടു തന്നെ നമ്മുടെ ലോകത്ത് പല വിധത്തിലുള്ള രോഗങ്ങൾ വർധിച്ചുവരുന്നു.അതു കൊണ്ട് മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ ബുദ്ധിമുട്ടിലായി.ഇതിനെയൊക്കെ പ്രതിരോധി ക്കാൻ വ്യക്തി ശുചിത്വവും, പരിസ്ഥിതി ശുചിത്വവും അത്യാവശ്യമാണ്‌. അതിനായി ഓരോ മനുഷ്യനും അവൻ്റെ വീടും പരിസരവും ആദ്യമായി വ്യത്തിയാക്കേണ്ടതാണ്. പണ്ടുകാലങ്ങളിൽ മനുഷ്യർ പുറത്തു പോയി തിരിച്ചു വരുമ്പോൾ കയ്യും കാലും മുഖവും വ്യത്തിയാക്കിയതിനു ശേഷം മാത്രമെ വീട്ടിൽ പ്രവേശിക്കുകയുള്ളൂ. അപ്പോൾ രോഗങ്ങൾ നന്നെ കുറവായിരുന്നു. അ നല്ല ശീലം മനുഷ്യൻ അവൻ്റെ തിരക്കിട്ട ജീവിതത്തിൽ മറന്നു പോയി. അവൻ പാദരക്ഷകൾ വരെ വീട്ടിനകത്തേക്ക് കടത്തിവിടാൻ തുടങ്ങി. അതുമൂലം ശുചിത്വം മറന്നു അസുഖങ്ങൾ മനുഷ്യനെ വേട്ടയാടാൻ തുടങ്ങി. മനുഷ്യരുടെ സ്വഭാവങ്ങൾ പാടെ മാറി. പല വിധത്തിലുള്ള രോഗങ്ങൾ പ്രകൃതിയിൽ ഉണ്ടാകാൻ തുടങ്ങി. മാലിന്യങ്ങൾ പുറത്തേക്ക് വലിച്ചെറിയുന്നത് മൂലം അവൻ്റെ ശുചിത്വമില്ലായ്മ ബോധ്യപ്പെടുന്നു.മനുഷ്യരുടെ ഇങ്ങനെയുള്ള പ്രവ്യത്തി മുലംപരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് മാറ്റം വരുകയും മനുഷ്യൻ്റെ രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും ചെയ്തു.ഇങ്ങനെയുള്ള പ്രവൃത്തികൾ മൂലം ലോകത്ത് മാരകമായ പുതിയ പുതിയ രോഗങ്ങൾ വന്നു ചേരുന്നു.ഇതിനെയൊക്കെ ചെറുക്കണമെങ്കിൽ നമ്മൾ ശുചിത്വം ശീലമാക്കേണ്ടത് അനിവാര്യമാണ്.ഇതിന് പരിഹാരമായി വ്യക്തി ശുചിത്വം പാലിക്കുക.ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് രോഗ പ്രതിരോധശേഷി വർധിക്കുകയും അസുഖങ്ങൾ നമ്മിൽ നിന്ന് അകലുകയും ചെയ്യുന്നു.അസുഖങ്ങൾ ഇല്ലാത്ത ഒരു ലോകം നമുക്ക് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഹരികൃഷ്ണൻ.ജി.
VIII E എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം