പച്ചപ്പട്ടു വിതച്ച എൻ കേരളമേ
നിന്റെയാ സുന്ദരഭംഗി എങ്ങു പോയി
പച്ച പരവതാനി പോലെ കിടന്ന
എൻ പാടശേഖരം എങ്ങു പോയി
വയലിൽ ഉയരുന്ന കൊയ്ത്തു പാട്ടു എങ്ങു പോയി
നാടെങ്ങും കെട്ടിട സമുച്ഛയങ്ങൾ ഉയർന്നപ്പോൾ
മാവ് എവിടെ .......പ്ലാവ് എവിടെ
വിഷം നിറച്ച പച്ചക്കറി തിന്നു
തിന്നു നാം മരിക്കുമ്പോൾ
മാറാരോഗങ്ങൾ നമ്മെ കിഴടക്കുമ്പോൾ
ഇല്ല തോൽക്കാനാവില്ലെനിക്ക് .....
വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും
നമ്മുക്കായി നാടിനായി വളർത്തിടാം
നാം വലിച്ചെറിയുന്ന മാലിന്യ കൂമ്പാരത്തിൽ
നിന്നുയരുന്ന ദുർഗന്ധവും രോഗാണുക്കളും
നമ്മുടെ ജീവനാപത്താകുമ്പോൾ
മാലിന്യം വലിച്ചെറിയരുതേ
രോഗങ്ങളെ നമ്മുക്ക് അകറ്റാം
പ്രകൃതിയെ സംരക്ഷിക്കാം
എന്റെ കേരളം ,പഴയ കേരളം
വീണ്ടെടുക്കാം നമ്മക്കായി പുതിയ തലമുറക്കായി