എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ഒരുവെളളപ്പൊക്കത്തിഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വെള്ളപ്പൊക്കത്തിന്റെ ഓർമ്മകൾ

നേരം പുലർന്നു ഞാൻ തൊടിയിൽ ഇറങ്ങവേ
കണ്ടു ഞാൻ ചെറിയൊരു നദിയവിടെ
എന്റെ ജാതികളില്ല മതങ്ങളില്ല അന്ന് ‘രക്ഷിക്കണം’
എന്ന ചിന്ത മാത്രം
വർണ്ണഭേദങ്ങളില്ലാത്തൊരാ നാളുകളെൻ,
മനസ്സിലാനന്ദം നിറച്ചിരുന്നു.
നഷ്ടപ്പെടാനിനിയൊന്നുമില്ലെങ്കിലും
നഷ്ടമായില്ലയെൻ ജീവനെന്ന്
ചിന്തിച്ച മാനുഷൻമാർക്ക് പിന്നെയത്
നല്ല നാളേക്കൊരു കാൽച്ചുവടായ്……..
 പാദങ്ങളിൽ സ്പർശിച്ചൊരാ നീര്
 എവിടെ നിന്നെന്നു ഞാൻ ശങ്കിച്ചു പോയ്
 ഞാൻ അറിഞ്ഞീല്ലതാ മഹാപ്രളയത്തിന്റെ
 അംശങ്ങളിലൊന്നതായിരുന്നു
 ഏതോ ഭഗീരഥൻ തുറന്നുവിട്ടത് പോലെ
 ജലമെൻ കുടിയിലിരച്ചു കേറി
ഒരറബിക്കടലുപോൽ സംഗമിച്ചീടുന്നു-
ഇവിടെ പല നദി നാടുനീളെ
എന്റെ കുടിലിലുമെത്തിയൊരാ വിപത്തെ-
ന്തെന്ന് ഞാനുമറിഞ്ഞിരുന്നു.
ജാതികളില്ല മതങ്ങളില്ല അന്ന് ‘രക്ഷിക്കണം’
എന്ന ചിന്ത മാത്രം
വർണ്ണഭേദങ്ങളില്ലാത്തൊരാ നാളുകളെൻ,
മനസ്സിലാനന്ദം നിറച്ചിരുന്നു.
നഷ്ടപ്പെടാനിനിയൊന്നുമില്ലെങ്കിലും
നഷ്ടമായില്ലയെൻ ജീവനെന്ന്
ചിന്തിച്ച മാനുഷൻമാർക്ക് പിന്നെയത്
നല്ല നാളേക്കൊരു കാൽച്ചുവടായ്……..

 

സൂര്യഗായത്രി.എസ്
9H എസ് എൻ ഡി പി എച്ച് എസ്എസ്,ഉദയമപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത