എന്തിനോ ഒരു ജീവിതം
പാഴായോ എന്നൊരു തോന്നൽ
വെളിച്ചത്തിൽ ഞാൻ പാറി നടന്നു
ഇരുട്ടിൽ ഞാൻ ഒരു മുറിയുടെ
കോണിൽ നിരാശയായി
ജന്മങ്ങൾ പൂക്കൾ പോലെ സുന്ദരം
എൻ ജന്മം വാടിയ പൂക്കൾ പോലെ സുന്ദരം
എന്തേ എൻ കണ്ണീർ സന്ധ്യയിൽ
ആരും വഴികാട്ടിയാവാത്തത്?
കനിയേണ്ടവർ എന്നിൽ കനിയുന്നില്ല
പിന്നെ എന്തിന് എൻ ജന്മം
മെഴുകുതിരി പോലെ ഞാൻ എരിയുന്നു
കാറ്റിന് പോലും എന്നെ കിടത്താൻ സാധിക്കുന്നില്ല.