എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/"ജീവിതതഥ്യം"

Schoolwiki സംരംഭത്തിൽ നിന്ന്
"ജീവിതതഥ്യം"

ജീവിത തഥ്യമാം പുഷ്മാം നമ്മളാം

ജീവിത വീഥികൾ ഓർക്കുന്നു വല്ലയോ

ജീവിതകാലം വളരെ ലളിതമാണെന്നാലും

വിരിയുന്നു, കൊഴിയുന്നു, വളവുമായീടുന്നു.

എങ്കിലും ഒരു നാൾ പടർത്തും സുഗന്ധവും ശോഭയും

ഈ പ്രപഞ്ചത്തെ മനോഹരമാക്കുവാൻ

നുകരുന്നു തേൻ കൊച്ചു വണ്ടുകൾക്കൊക്കെയായ്

- കാട്ടുന്നു സ്നേഹത്തിൻ പര്യായമല്ലയോ !

ജീവിതാവസ്ഥയിൽ അർക്കനും ശീതാംശുവും

ജീവൻ്റെ ഭാഗമായി മാറി മാറീടുന്നു

വരേണ്ടതല്ലേ നമുക്കീ ജന്മ കാലത്തിൽ

സുഖദുഃഖങ്ങളൊക്കെയും മാറി മാറി

അർക്കൻ്റെ പ്രകാശത്തിൻ ശോഭയാം കിരണങ്ങൾ

പരമാനന്ദവസ്ഥയാം പകൽ പോലെ മാറീടവേ

എങ്കിൽ നിലാവും താരങ്ങളും ശീതാംശുവുമില്ലാത്ത

രാത്രി നൈരാശ്യത്തിൻ അന്തകാരമായി മാറീടവേ

എങ്കിലും സുഖദുഃഖങ്ങളില്ലാത്ത മത്രെയും

എന്തിനീ വ്യർഥമാം ജീവിതം കടന്നുപോയി

എന്തിനീ വിശ്വത്തിൽ നമ്മളെല്ലാവരും

ജീവിത ഗദ്ഗദം ഓർക്കുന്നുല്ലയോ

പോയ്പോയ കാലമത്രെയും നഷ്ടമായെ -

- ങ്കിലും സഫലീകരിക്കാം നമൂക്കീഭാവി ജീവിതം

ദുർഘടമായൊരു കൂരിരുട്ടിൽ വെച്ച്

ജ്യോതിരിംഗണമായിടേണം

തിന്മയാം ഇരുട്ടിനെ നന്മ പ്രകാശം കൊണ്ട്

ചിത്തത്തെ ദീപകമാക്കിടേണം

നൂറ്റാണ്ടൊരിക്കലാ മാരിയും വന്നീടും

നമ്മളാ വിപത്തിൻ്റെ ഉന്മൂലനം കഴിച്ചിടും

ക്ഷിതിയിലീ ജന്മനാളുകളത്രെയും

ദാരിദ്രപാപമാം മർത്ത്യന് വൈഷമ്യം

ധരണിയിൽ ജീവിക്കും കാലമത്രെയും

നന്മ മരമായ് തീർന്നിടേണം

ജനനിയെ സ്നേഹിച്ചു ചേർന്നു നിന്ന്

ജീവിത തഥ്യങ്ങൾ ഓർത്തിടേണം

നദു കൃഷ്ണ പി
9F എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത