വീട്ടിലിരിക്കാം നമ്മൾക്ക്
അകലം പാലിക്കാം നമ്മൾക്ക്
കൈകൾ ഇടയ്ക്കിടെ
സോപ്പിട്ടു കഴുകീടാം
നല്ല ഭക്ഷണം കഴിച്ചിടാം
വെളിയിലിറങ്ങുമ്പോൾ
മാസ്ക്ക് ധരിച്ചീടാം
മുതിർന്നവർ പറയുന്നതനുസരിച്ചിടാം
കൂട്ടുകാരും ബന്ധുക്കളുമായ്
കുറച്ചു നാളിനി
അകന്നു നിൽക്കാം
പല പല വിനോദങ്ങളിൽ
ഏർപ്പെടാം നമ്മൾക്ക്
പുതിയ കാര്യങ്ങൾ
പഠിച്ചീടാം
നല്ല ശീലങ്ങൾ വളർത്തിയെടുക്കാം
മഹാമാരിയിൽ നിന്നു
മോചിതരായിടാം
നല്ലൊരു നാളെ പുലർന്നീടാനായ്
നല്ല വാർത്തകൾ
കേട്ടീടാനായ്
നമുക്കേവർക്കും
പ്രാർത്ഥിച്ചിടാം