എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/എന്റെ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണ കാലം
                 മാർച്ച് 10  രാവിലെ പതിവുപോലെ  ഞാൻ  സ്കൂളിൽ പോയി . പതിവിനേക്കാൾ സന്തോഷത്തോടെയാണ്  ഞാൻ  ക്ലാസിലെത്തിയത് . കാരണം ടീച്ചർമാരുടെ പാഠങ്ങൾ എല്ലാം എടുത്തു കഴിഞ്ഞു .പരീക്ഷ വന്നു കൊണ്ടിരിക്കുകയാണ്  ടീച്ചർമാർ  റിവിഷൻ  തുടങ്ങിക്കഴിഞ്ഞു. അതിൽനിന്നും  രക്ഷനേടാൻ  ഞങ്ങൾ അവരോട് ഡാൻസ്  പ്രാക്ടീസ് ചെയ്തോട്ടെ എന്ന് ചോദിച്ചു പീരീഡ് എടുക്കും . രാവിലത്തെ ഒരു പീരീഡും ടീച്ചേഴ്സ്  തരില്ല. ഉച്ചയ്ക്ക് ശേഷം എടുത്തു കൊള്ളാൻ പറയും. ക്ലാസ്സിൽ തന്നെയാണ് പ്രാക്ടീസ് ചെയ്യുക . അങ്ങനെയിരിക്കെ പ്രാക്ടീസിനിടെ ക്ലാസ് ടീച്ചർ ഞങ്ങളോട് പറഞ്ഞു , കൊറോണ കാരണം സ്കൂൾ അടയ്ക്കാൻ പോവുകയാണെന്നും പരീക്ഷ ഉണ്ടോ ഇല്ലയോ എന്ന് പിന്നീട് പറയും എന്നും. അതു കേട്ടപ്പോൾ ഞങ്ങൾ അന്തംവിട്ടു നിന്നു പോയി .ടീച്ചർ പോയി .ഞങ്ങൾ എന്താണ് പരസ്പരം പറയേണ്ടതെന്ന് അറിയാതെ നിന്നു . 
                     അപ്പോഴാണ് അപ്പുറത്തെ ക്ലാസ്സിൽ നിന്നും കരച്ചിൽ കേൾക്കുന്നു ഞങ്ങൾക്ക് മനസ്സിലായി  ഏഴാം ക്ലാസ്സുകാരുടെ കരച്ചിലാണ്. ഞങ്ങൾ ഞങ്ങളുടെ ക്ലാസിനു മുന്നിൽ നിന്നു.  ഏഴാം ക്ലാസുകാർ വിങ്ങിപ്പൊട്ടുന്നതു കണ്ടു ആശ്വസിപ്പിക്കാൻ ഞങ്ങൾ  ചെന്നു . ഞങ്ങൾക്ക് പോലും വിഷമമായി . അവർ അവരുടെ വിഷമം മാറ്റാൻ പേരുകൾ അവരുടെ ഡ്രെസ്സിൽ എഴുതുന്നു . ഞങ്ങളുടെ പേര് അവരുടെ ഡ്രെസ്സിൽ എഴുതാൻ പറഞ്ഞു. ഞങ്ങൾ എഴുതി .ഏഴാം ക്ലാസ്സിലെ ടീച്ചർ ക്ലാസ്സിൽ കയറാൻ പറഞ്ഞു ഞങ്ങളുടെ ടീച്ചറും വന്നു ഞങ്ങൾക്ക്  മധുരം തന്നു . 
                   എന്നാലും ഏഴാംക്ലാസിലെ ചേച്ചിമാരും ചേട്ടന്മാരും അവർക്ക് കിട്ടിയ മധുരം ഞങ്ങൾക്കും പങ്കുവെച്ചു . സ്കൂൾ വിട്ടു പടികളിറങ്ങി . ഞങ്ങളുടെ മനസ്സിൽ കൂട്ടുകാരെ എന്ന് കാണും എന്നുള്ള വിഷമത്തിലായിരുന്നു ഞങ്ങൾ പടിയിറങ്ങിയത് . ഇനിയെന്നാണ് വാർഷികാഘോഷം ഉണ്ടാവുക . എത്ര പരിപാടികൾ പഠിച്ചതാണ് .
                             ആദ്യത്തെ ദിവസം വളരെ രസകരമായിരുന്നു. പിന്നെ പിന്നെ എനിക്ക് എൻറെ കൂട്ടുകാരെ കാണാനുള്ള ആഗ്രഹം വന്നു .എന്തൊരു അവസ്ഥയാണ് ഇപ്പോൾ. രാവിലെ പത്രം നോക്കിയാൽ മരണനിരക്കുകൾ മാത്രമേ കാണാനുള്ളൂ. കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ വിഴുങ്ങിയിരിക്കുന്നു. ആകെ ഒരു ആശ്വാസം കേരളത്തിൽ കോവിഡ്  കേസുകൾ കുറവല്ലേയുള്ളൂ. എൻറെ അച്ഛൻ ദുബായിൽ ആണ് അവിടെ കൊറോണ കേസുകൾ ദിനം തോറും കൂടി കൂടി വരുന്നു. ഫ്ലൈറ്റ് ഇല്ലാത്തതിനാൽ നാട്ടിലേക്ക് വരുവാൻ സാധിക്കുന്നില്ല.  ഞാൻ ആകെ വിഷമത്തിലാണ് .എന്നാണ് ഈ ലോക്ക് ഡൗൺ അവസാനിക്കുക  . കോവിഡിനെ ലോകത്ത് നിന്നും തുടച്ചു നീക്കുവാൻ എത്രയും പെട്ടെന്ന് കഴിയണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു .  Stay home stay safe    എന്ന മുദ്രാവാക്യം നമുക്ക് പാലിക്കാം നമുക്കൊരുമിച്ചു കൊറോണയെ നേരിടാം.
നിസ നിതിൻ
6 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം