എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/മരം വെട്ടുകാരനും പുലിയും
മരം വെട്ടുകാരനും പുലിയും
ഒരു ഗ്രാമത്തിൽ ഒരു മരംവെട്ടുകാരൻ ജീവിച്ചിരുന്നു. അദ്ദേഹം എല്ലാദിവസവും മരം വെട്ടാനായി കാട്ടിലേക്ക് പോകുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം മരം വെട്ടാനായി കാട്ടിലേക്ക് പോയി. മരം വെട്ടി കൊണ്ടിരിക്കുന്നതിനിടയിൽ അവിടെ ഒരു പുലി വന്നു. ആ പുലിയെ കണ്ടതോടെ മരംവെട്ടുകാരൻ ഭയന്നുവിറച്ചു. ഇപ്പോൾ അവിടെ ഒരു വേട്ടക്കാരൻ വന്നു. അയാൾ ഉടനെ തന്നെ പുലിയെ അമ്പെയ്തു. 50 നേരെ ചെന്ന് ആ പുലിയുടെ കാലിലേക്ക് കറക്കുകയും ചെയ്തു. സമ്മർ ഇന്ന് പറയണം വേദന കൊണ്ട് ആ പുലി അലറി വിളിച്ചു. ഇത് കണ്ട് മരംവെട്ടുകാരൻ പുലിയുടെ അരികിലേക്ക് പതിയെ ചെന്നു. അവിടെ നിന്നിരുന്ന ഒരു ഔഷധ ചെടി പറിച്ചു ആ പുലിയുടെ കാലിലേക്ക് വെച്ചുകൊടുത്തു. ഇത് ആ മരം വെട്ടുകാരൻ തന്റെ വീട്ടിലേക്ക് മടങ്ങി. നാളുകൾക്ക് ശേഷം ആ മരംവെട്ടുകാരൻ മരം വെട്ടനായി കാട്ടിലേക്ക് പോയി. മരം വെട്ടി കൊണ്ടിരിക്കുന്ന സമയത്ത് കരിയിലകൾ അനങ്ങുന്നത് അദ്ദേഹത്തിനു തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പുലി അതുവഴി വന്നു. അതിനെ കണ്ടതോടെ മരംവെട്ടുകാരൻ ചെറുതായി ഒന്ന് ഭയന്നു. അതിനുശേഷം ആ പുലി മരംവെട്ടുകാരൻ അടുത്തേക്ക് വന്നു. ആ പുലി ഓർത്തു ഈ മനുഷ്യനാണല്ലോ അന്ന് എന്നെ രക്ഷിച്ചത്. ആ പുലിയാ അദ്ദേഹത്തിനെ ഉപദ്രവിക്കാത്തത് കണ്ടപ്പോൾ ആ മരംവെട്ടുകാരനും മനസ്സിലായി. വിശേഷം ആ പുലി മരംവെട്ടുകാരനും കൊണ്ട് ഗ്രാമത്തിലേക്ക് പോയി. ആ പുലിയെ കണ്ടതോടെ ഗ്രാമത്തിലുള്ളവർ ഭയന്നുവിറച്ച് ഓടി. ഉടൻ തന്നെ അദ്ദേഹം ഗ്രാമത്തിൽ ഉള്ളവരോട് പറഞ്ഞു, " ആരും പേടിക്കണ്ട, ഈ പുലി എന്റെ സുഹൃത്താണ്. നിങ്ങളെ ആരെയും ഉപദ്രവിക്കില്ല. കാറ്റിൽ നടന്ന സംഭവങ്ങളെല്ലാം മരം വെട്ടുകാരൻ ഗ്രാമത്തിൽ ഉള്ളവരോട് പറഞ്ഞു. ആ പുലിയെ തിരികെ കാട്ടിലേക്ക് അയക്കുകയും ചെയ്തു. ഗുണപാഠം:- നമ്മൾ ആരെയെങ്കിലും സഹായിച്ചാൽ അവർ നമ്മളെ തിരിച്ചു സഹായിക്കും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കഥ |