നീർവീഴ്ച എന്നോ നിലച്ചുപോയി
നീരുറവ തോടും വരണ്ടുപോയി
നീന്തിത്തുടിച്ച നിറ കുളങ്ങൾ
നീറുന്നൊരോർമ്മയ്യിൽ മാത്രമായി
വറ്റാ കിണറും വരണ്ടുണങ്ങും
ഭൂമിയുടെ മാറ് തുരന്ന്
കുഴൽ കിണർ പണിയുന്നു
ഹേ മനുഷ്യ!! പരിസ്ഥിതിനാശം
നിനക്ക് ആപത്ത്......
മഴ പെണ്ണ് പെയ്യാൻ മടിച്ചു നിൽക്കുന്നു
പുഴ പെണ്ണ് മെല്ലെ കിതച്ചു ഒരുങ്ങി
മണൽ ചുടുകാറ്റിൽ ഉഗ്രതയില്
മോഹം മുറിഞ്ഞ എത്ര പൈങ്കിളികൾ
വഴി മര തണലുകൾ തേടി നീളെ വഴി
മാറി പാറി പറന്നു പോയി
ഹേ മനുഷ്യ!! വന നാശം
നിൻറെ കുലം മുടിക്കും
കരുതൽ ഇല്ലാത്ത നിൻറെ കൊടും
കുതിപ്പിൽ നഷ്ടപ്പെടുന്ന
തണൽമരങ്ങൾ തൻ വരും ദാഹ
നാളുകൾ കാണ്ടുമോ നാം
ഒരുമയോടെ നീയും ഉണരാത്ത ഇരുന്നാൽ
വനങ്ങൾ തൻ നാശവും തെളി നീരുകൾ
കിട്ടാക്കനിയായി ടും....
ഓർക്കുക നാം പരിസ്ഥിതിനാശം മൂലം
ഒരു ചുമർചിത്രം ആയി
തൂങ്ങിയാടുന്ന കാലം... വിദൂരമല്ല
പരിസ്ഥിതിനാശം സർവ്വ മരണം
സുനിശ്ചിതം