ഒറ്റയ്ക്ക് നിൽക്കയാണിന്നു ഞാനീ-
ഉമ്മറപ്പടികളിലിപ്പുറമമ്മേ
എന്റെ മനസ്സിൽ മായാതെ നിൽപ്പൂ
സുനാമിയും പ്രളയവും നിപ്പയും
പിന്നെ കൊറോണ കോവിഡ് 19
ഈ മഹാമാരിയെ വെല്ലുവിളിച്ചാൽ
നാളെ ലോകം ഒരു പിടി ചാരമാകും
നമ്മുടെ കൈകൾ നാം വൃത്തിയാക്കീടെണം
പൊതു വഴിയിൽ നാം തുപ്പരുതേ മൂക്ക് ചീറ്റരുതേ
നാം വായയും മൂക്കും അടച്ചിടേണം
രോഗം വരാതെ നോക്കിടാനായ് നാം
വളരേ അകലം പാലിച്ചിടേണം
ഇങ്ങനെയെല്ലാം ലോകത്തു നിന്ന്
വൈറസ് ബാധ തുരത്തിടേണം
നല്ലൊരു ലോകത്തെ വരവേൽക്കാനായ്
പ്രാർത്ഥനയോടെ കാത്തിരിക്കാം.