ലോകമെങ്ങും വ്യാപിച്ചു ഒരു വ്യാധി
കൊറോണ എന്നൊരു മഹാമാരി
ഈ മഹാമാരിക്ക് ജാതി ഇല്ല
മതമില്ല രാഷ്ട്രീയമില്ല
ലോക വൻകിട ശക്തികളെ വിറപ്പിച്ചൊരു വ്യാധി
പാമരനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ
ഈ മഹാമാരിയെ തടുക്കാൻ ശ്രമിക്കുന്നു
ലോകമെമ്പാടും ലക്ഷങ്ങൾ മരിച്ചു വീഴുമ്പോൾ
നോക്കിനിൽക്കാനേ നമുക്കാവുന്നുള്ളൂ
എന്തിനു വന്നു ഹാ ! ഈ മഹാമാരി
മനുഷ്യന്റെ അഹങ്കാരം ശമിപ്പിക്കാനോ?
ഈ മഹാമാരിക്കെതിരെ നമുക്ക് ഒന്നിച്ചു നിന്നു പോരാടാം ."