എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി:- മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഒഴിച്ചുകൂടാൻ പറ്റാത്ത പല ഘടകങ്ങളുമടങ്ങിയ ഒരു ആവാസ വ്യവസ്ഥയാണ് പരിസ്ഥതി. വായു, വെള്ളം, മരങ്ങൾ, മലകൾ, പാറക്കെട്ടുകൾ ഇതെല്ലാം പരിസ്ഥിയിൽ അടങ്ങിയിട്ടുണ്ട്. ജീവനുള്ളതും ജീവനില്ലാത്തതുമായ തെല്ലാം പരിസ്ഥിതിയിൽ പരസ്പരം ബന്ധപ്പെട്ടു കടക്കുന്നു. ഇതെല്ലാം സ്വേമേധയാ യു ളള പ്രക്രിയയാണ്. എന്നാൽ മനുഷ്യന്റ അമിതമായിട്ടുള്ള ദുരുപയോഗം മൂലം പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥ തകരാറിലായിരിക്കുക 'യാണ്. മണൽ വാരൽ മൂലം പുഴയിലെ വെള്ളം കെട്ടി നിർത്താനുള്ള കഴിവ് നഷ്ടപ്പെടുന്നു.പ്ലാസ്റ്റിക്കിന്റെ പുറം തള്ളൽ മൂലം പുഴയിലെ ജലം മലിനമാകുന്നു. അതു വഴി ജല ജന്യ ജീവികൾ ചത്തൊടുങ്ങുന്നു. കുന്നിടിക്കലും, മരംമുറിക്കലും മൂലം ഭൂഗംഭം, ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്ധങ്ങൾക്ക് കാരണമാകുന്നു. മഴയില്ലാത്ത അവസ്ഥ വരൾച്ചക്ക് കാരണമാകുന്നു. നിർഭാഗ്യവശാൽ ഈ ദുരന്ധങ്ങളെല്ലാം ഇന്ന് നമ്മെ വേട്ടയാടുന്നു. പകർച്ചവ്യാധികൾ കൊണ്ടും മറ്റും പൊറുതി മുട്ടുന്ന ഇന്നത്തെ ലോകത്ത് പരിസ്ഥിതിയെ പഴയ അവസ്ഥയിലെത്തിക്കാൻ നമുക്ക് ഓരോരുത്തർക്കും ശ്രമിക്കാം.

ഫാത്തിമ ഹയ പി.പി
5 A എസ് എച്ച് എം ജി വി എച്ച് എസ് എസ് എ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം