പരിസര ശുചിത്വം
എന്നോട് എന്റെ അധ്യാപകൻ പറഞ്ഞു ശുചിത്വത്തെക്കുറിച്ച് എഴുതി വരാൻ.സ്കൂൾ പഠനം കഴിഞ്ഞ് വീട്ടിലെത്തി.
അപ്പോൾ എന്നോട് അമ്മ പറഞ്ഞു നീ പോയി കുളിച്ചിട്ടു വാ
( അനു കുളിച്ചു വന്നു)
ഞാൻ നാമജപം ചൊല്ലാൻ മുത്തശ്ശി യോടൊപ്പം പോയി. നാമജപം കഴിഞ്ഞതിനുശേഷം അമ്മ എന്നോട് പറഞ്ഞു നീ പോയി ചായ കുടിച്ചിട്ട് വാ എന്നിട്ട് സാർ തന്ന വർക്കുകൾ ഒക്കെ ചെയ്യൂ (അവൾ ചായ കുടിച്ചു കഴിഞ്ഞു എന്നിട്ട് അവൾ ഹോംവർക്ക് ചെയ്യാൻ പോയി അപ്പോൾ അവൾ ആലോചിച്ചു എന്താ ശുചിത്വം പറഞ്ഞാലെന്താ ഞാൻ പോയി അമ്മയോട് ചോദിച്ചു.
അമ്മ പറഞ്ഞു നിനക്ക് ഞാൻ നാളെ പറഞ്ഞു തരാം നീ ഞാൻ പറയുന്നതെല്ലാം ചെയ്യ ണം.
( അനു പറഞ്ഞു ചെയ്യാം)
അവൾ രാവിലെ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ എല്ലാം ചെയ്തു. അനു എന്റെ ഒപ്പം പണിയെടുക്കാൻ വാ.
ആ അമ്മേ (അവൾ അമ്മയോടൊപ്പം സഹായങ്ങൾ ചെയ്തുകഴിഞ്ഞു) അമ്മേ ശുചിത്വം പറഞ്ഞാലെന്താ
നീയിപ്പോൾ ചെയ്തത്
അതാണോ ശുചിത്വം അതെന്തിനാ നമ്മൾ ചെയ്യുന്നത് നമ്മൾക്ക് രോഗങ്ങൾ പടരാതിരിക്കാൻ എന്നു പറഞ്ഞു ശുചിത്വത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതാൻ പറഞ്ഞു.
(അവൾ എഴുതി സാറിന് കാണിച്ചുകൊടുത്തു)സാർ എനിക്ക് സമ്മാനം തന്നു ഞാൻ ആ സമ്മാനം വീട്ടിലേക്ക് കൊണ്ടുപോയി. എന്നിട്ട് ഞാൻ അമ്മയ്ക്ക് കാണിച്ചുകൊടുത്തു.എന്നിട്ട് ഞാനെന്റെ ഷോകേസിൽ ഞാൻ ഭദ്രമായി എടുത്തു വെച്ചു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ
|