എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/പച്ചപ്പ് നിറഞ്ഞ രസകരമായ ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പച്ചപ്പ് നിറഞ്ഞ രസകരമായ ഓർമ്മകൾ


വ്യക്ഷങ്ങളാലും, പല പൂക്കളാലും കൊണ്ട് ആകെ പച്ചയിൽ നിറഞ്ഞിരിക്കുന്ന ഒരു നെൽപാടം. അതിന് കുറച്ച് അകലെയായി പുൽ കൊണ്ട് മേഞ്ഞ ഒരു കുടിൽ. ആ കുടിലിൽ ഒരു മുത്തശ്ശനും, അയാളുടെ രണ്ട് പെൺ മക്കളും താമസിച്ചിരുന്നു.പെൺകുട്ടികൾ ജനിച്ച ഉടനെ തന്നെ അവരുടെ അമ്മ അവരെ തനിച്ചാക്കി യാത്രയായി . പിന്നെ മുത്തശ്ശൻറെ കീഴിലായിരുന്നു ആ പെൺ മക്കൾ കഴിഞ്ഞിരുന്നത് . മുത്തശ്ശനും അയാളുടെ രണ്ട് പെൺ മക്കളും പ്രക്യതി സ്നേഹിക്കളായിരുന്നു . മുത്തശ്ശൻ പ്രക്യതിയെ അതിയായി സ്നേഹിക്കുന്ന ഒരു മനുഷ്യനാണ്. കൂട്ടത്തിൽ ജാതി മത വർഗ മില്ലാതെ എല്ലാവരെയും, പക്ഷിമ്യഗാതികളെയും സ്നേഹിക്കുമായിരുന്നു. മുത്തശ്ശൻറെ നെൽ പാടത്ത് നിറയെ പക്ഷികൾ കൂടു കൂട്ടിയിരുന്നു. നെൽപാടത്ത് ഒരു ചെറിയ കുളമുണ്ട്. അതിൽ ധാരാളം മീനുകളും , പാബുകളും , നിർകോലികളും തവളകളും താമസിച്ചിരുന്നു. രാവിലെയും വെെകുനേരവും ഇവയെല്ലാം വെള്ളത്തിൽ ഉലാസിച്ച് കളിച്ചു രസിച്ചിരുന്നു, ഇതെല്ലാം കാണുബോൾ മുത്തശ്ശന് മക്കൾക്കും വളരെ സന്തോഷമായി തോന്നുമായിരുന്നു. അങ്ങനെ കാലങ്ങൾ കുറെ കടന്നു പോയി . മുത്തശ്ശൻ തൻറെ കുടുംബത്തിലെ അഗംങ്ങളെ പോലെ പക്ഷിമ്യഗാദികളെ കൂടെ കൂട്ടി. അങ്ങനെ ഒരു ദിവസം കുളത്തിലെ മീനിൻറെയും പാബുകളുടെയുടെയും മറ്റ് മ്യഗത്തിൻറെയും രസകരമായ കളി കണ്ടിരുന്ന മുത്തശ്ശന് പെട്ടെന്ന് കുഴഞ്ഞു വീഴുകയുണ്ടയി. പെട്ടെന്ന് ആ രണ്ട് പെൺ മക്കളും കൂടി വീട്ടിലേക്ക് എത്തിക്കുകയും ഒരു പെൺ കുട്ടി കുറച്ചു വെള്ളം എടുത്ത് മുഖത്ത് കുടഞ്ഞു . മുത്തശ്ശൻ പതിയെ പതിയെ കൺ പോളകൾ തുറന്നു. മറ്റൊരു മകൾ വെെദ്യരെ വിളിച്ചു കൊണ്ടു വന്നു . വെെദ്യർ മുത്തശ്ശനെ തൻറെ താമസ സ്ഥലത്തേക്ക് എത്തിച്ചു. വേണ്ട ശ്രുശൂഷ കളെല്ലാം നൽകി. അങ്ങനെ മുത്തശ്ശനെ തിരികെ കൊണ്ടുവരാൻ പറ്റിലെന്ന് വെെദ്യർ കുട്ടികളോട് പറഞ്ഞു. ആ ദിവസം മുത്തശ്ശൻ മക്കളോടു പറഞ്ഞു നിങ്ങൾ നല്ലതുപോലെ നെൽ പാടവും പക്ഷികളെയും , ആരോടും വഴക്കിടാതെ ജീവിക്കണം എന്ന് പറയുകയും മുത്തശ്ശൻ തൻറെ ഭാര്യയുടെ അടുത്തേക്ക് യാത്രയായി.മുത്തശ്ശൻറെ മരണ ചടങ്ങുകൽക്ക് ശേഷം മക്കൾ ഒരു അനാഥാലയത്തിലേക്കു പോയി . അവിടെ കുറെ മുത്തശ്ശന്മാരെയും , മുത്തശ്ശിമാരെയും കണ്ടപ്പോൾ ആ പെൺ കുട്ടികൾക്ക് വളരെ സന്തോഷമായി. ആ കുട്ടി കൾ അവിടെ രസകരമായി ജീവിച്ചു പോയി. പിന്നീട് ഈ നെൽ പാടത്തെ പക്ഷികളെ നോക്കാൻ ആരും ഇല്ലാതായി. കുറെ ദ്രേഹികൾ ആ നെൽ പാടം കെെ വശപ്പെടുത്തി. അവിടെത്തെ കുളത്തിൽ മണ്ണ് നികത്തി ഒരു ബിൽഡിംഗ് തുടങ്ങൻ ആലോചിച്ചു . ഇതെല്ലാം കണ്ട് അവിടെത്തെ കുളത്തിൽ താമസിച്ചവരെല്ലാം അവിടെ വിട്ട് മറ്റൊരു ഇടത്തേക്ക് യാത്രയായി. അവിടെ പുതിയ യന്ത്രങ്ങളും ,ഫാക്ടറികളും പുക നിറഞ്ഞ് മാലിന്യങ്ങൾ നിറഞ്ഞ വൃത്തിഹീനമായ ഒരു നഗരമായി മാറി . മുത്തശ്ശൻറെ വീടിനടുത്തുള്ള ആൽമരത്തിലെ പക്ഷികളെല്ലാം ചത്ത് ഉറുബുകൾ അരിക്കാൻ തുടങ്ങി. ആൽമരം മുറിച്ചതോടെ അവിടെയുള്ള തണലെല്ലാം പോയി. യന്ത്രങ്ങളുടെയും അതിൽ നിന്നും പുറത്തു പോകുന്ന വിഷ പുകയുടെയും മാലിന്യങ്ങളുടെയും ദുർഗന്ധം കൊണ്ട് ആ നഗരം വൃത്തിഹീനമായി. ഒാവു ചാലുകളിൽ നിന്ന് കുറെ കൊതുകുകളും, മൂട്ടകളും കറുത്ത ജലവും കൊണ്ട് ആകെ വൃത്തിക്കെട്ട നഗരമായി മാറിക്കെണ്ടിരുന്നു. മുത്തശ്ശൻറെ കാലത്തെ പച്ചപ്പ് എല്ലാം മാറി. യന്ത്രങ്ങളുടെ ശബ്ദത്തോടെ മുന്നോട്ട് മുന്നോട്ട് അങ്ങനെ കാലങ്ങൾ കടന്നു പോയി

അനഘ
9 D എസ്.എച്ച്.എം. ജി.വി.എച്ച്.എസ്.എസ് എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ