അമ്മയെന്ന പ്രകൃതി
ജന്മം നൽകിയ പ്രകൃതി
ജീവനും ജീവിതവും നൽകിയ പ്രകൃതി...
പൂവിനും പൂമ്പൊടിക്കുമായിയെത്തുന്ന പൂമ്പാറ്റ...
മധു നുകരാനെത്തുന്ന വണ്ടുകൾ..
കർഷകന്റെ അന്നമായ മണ്ണ്...
എത്ര സുന്ദരമീ പ്രകൃതി
പൂത്തു തളിർത്തു നറുമണം വീശിടും പൂവുകൾ...
കുളിരേകുന്ന പുഴകൾ...
വസന്തകാലം വന്നുകഴിഞ്ഞാൽ സുഗന്ധ മേകുന്നൊരാരാമവും...
ആഹാ.. എത്ര സുന്ദരമീ പ്രകൃതി...
മുത്തുകൾ പോലെ തിളങ്ങിനടക്കുന്ന വണ്ടികളും ചിത്രശലഭങ്ങളും...
മാധുര്യമേറുന്ന പൂങ്കുയിലീണവും...
മഴയുടെ താളത്തിനൊപ്പം ചുവടുവയ്ക്കുന്ന പീയുഷവും..
ഉദിക്കുന്ന സൂര്യനും ഇരുൾ വീണ രാത്രിയും...
മായുന്നു സന്ധ്യകൾ രാവുകൾ പകലുകൾ...
മഴയും മിഴാവും മയിൽപക്ഷിയും..
എത്ര സുന്ദരമീ പ്രകൃതിയെന്നയമ്മ...