എസ്.എം.യു.പി.സ്കൂൾ താനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

താനാളൂർ ഗ്രാമം


മലപ്പുറം ജില്ലയിലെ തീരദേശത്തോട് ചേർന്ന് കിടക്കുന്ന കാർഷിക ഗ്രാമമാണ് താനാളൂർ. തിരൂർ താലൂക്കിൽ താനൂർ ബ്ലോക്ക് പരിധിയിൽ സ്ഥിതിചെയ്യുന്ന 15.12 ച. കി. മി വിസ്തൃതിയുള്ള പഞ്ചായത്താണ് താനാളൂർ.23 വാർഡുകൾ ആണ് ഈ പഞ്ചായത്തിനുള്ളത്. ചെറിയ മുണ്ടം പൊന്മുണ്ടം താനൂർ നിറമരുതൂർ ഒഴൂർ എന്നിവ അയൽ ഗ്രാമങ്ങളാണ്.

          താനാളൂർ ഗ്രാമപഞ്ചായത്തിന് താനാളൂർ എന്ന പേര് സ്വീകരിച്ചത് താനാളൂർ ആസ്ഥാനമായി പഞ്ചായത്ത് രൂപീകൃതമായതുകൊണ്ടാണ് .താനാളൂർ എന്ന പേര് എങ്ങനെ വന്നു എന്നത് സംബന്ധിച്ച് പ്രബലമായ അഭിപ്രായം ഉണ്ടായിരുന്നു. പഴയകാലത്ത് പ്രദേശങ്ങൾക്ക് ഊര് എന്ന പ്രയോഗം സാധാരണമായിരുന്നു.ഇത് ഒരു താഴ്ന്ന പ്രദേശമായിരുന്നു എന്നതിന് ധാരാളം തെളിവുകൾ കണ്ടെത്താൻ കഴിയും. ഇന്നും ഭൂമി ആഴത്തിൽ കിളയ്ക്കുമ്പോൾ വൻ മരങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയുന്നു. പ്രളയം മൂലമോ പ്രകൃതിക്ഷോഭം മൂലമോ തൂർന്ന പ്രദേശമാണ് എന്ന് അനുമാനിക്കാം.ഏതായാലും താഴ്ന്ന ഊര് ലോപിച്ച് താനാളൂർ ആയതാണെന്ന്   പറയപ്പെടുന്നു.