എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ കൊറോണ പെയ്ത ദുരിതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പെയ്ത ദുരിതം.

നാലു ദിവസമായി അവളൊന്ന് ശരിക്ക് ഭക്ഷണം കഴിച്ചിട്ട്. ഉള്ളത് കുട്ടികൾക്ക് കൊടുത്തു. ഇനി മുതൽ അവർക്കുള്ളതും ബാക്കിയില്ല. ഒരു അരിമണിപോലും ഇല്ല.കുട്ടികളൊക്കെ വിശന്നു കരയാൻ തുടങ്ങി. പക്ഷേ അത് നോക്കി നിൽക്കാനല്ലാതെ ആ അമ്മക്ക് ഒന്നിനുംകഴി ഞ്ഞില്ല. അടുത്തുള്ളപാവപ്പെട്ടവീട്ടിലൊക്കെയുംഓരോരോസംഘടനകൾ ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. അവരുടെ വീടിന്റെവലുപ്പം കൊണ്ടാവാം. ഒരു പൊതിയും അവരെ തേടിയെ ത്തിയില്ല.

   കുറച്ചുദിവസം കഴിഞ്ഞു.പെട്ടെന്നൊരു ദിവസം വാതിലിൽ മുട്ടു കേട്ടു.ജനലിലൂടെ  പുറത്തേക്ക് നോക്കിയപ്പോൾ  സന്തോഷമേറുന്ന  കാഴ്ച്ച കണ്ടു. ഓടിച്ചെന്ന് കതക്  തുറന്നപ്പോൾ  അവർ ചോദിച്ചു :"മനോജിന്റെ വീടെവിടെയാ? അടുത്താണോ? ".  പെട്ടെന്നുള്ള കരച്ചിൽ കടിച്ചു  പിടിച്ചുകൊണ്ട് അവൾ പറഞ്ഞു :"അതാ  ആ കാണുന്നതാ ". എന്നാശരിയെന്നും പറഞ്ഞു അവർ ഗേറ്റ് കടന്നു. വയറ്റിൽ തീ നാളമുയരുന്നു  വെങ്കിലും അവളത് സഹിച്ചു  കുറച്ചു കഴിഞ്ഞപ്പോൾ  അവളെ തേടി ഭർത്താവിന്റെ  ഫോൺ വന്നു."ഹലോ........ ഏട്ടാ... ഇവിടെ ഒരു അരിമണി  പോലും ബാക്കിയില്ല. കുട്ടികളൊക്കെ  വിശന്നു കരയുന്നു. പിറകിലുള്ള മാവിലെമാങ്ങയും വെള്ളവും കഴിച്ചാണ് വിശപ്പടക്കുന്നത്.പിന്നെ പറമ്പിൻറെ തെക്കേ മൂലയിലുള്ള പ്ലാവിൽ ആറു ചക്കയുണ്ട്. അത്  മൂത്ത് പാകമായാൽ അത് കഴിച്ചെങ്കിലും വിശപ്പ് മാറ്റാം.എനിക്ക്   കുഴപ്പം ഇല്ല. കു     ട്ടികളെ  ഓർത്തിട്ട.... ".അവൾക്ക് തേങ്ങലടക്കാൻ കഴിഞ്ഞില്ല.ഫോണിന്റെ മറു വശത്തുനിന്നും ശബ്ദം ഉയർന്നു:"നീ വിഷമിക്കാതെ.       ഞാൻ വിജേഷിനോട്‌ കുറച്ചു കാശ് നിനക്ക് എത്തിച്ചു തരാൻ  പറഞ്ഞിട്ടുണ്ട്. അവൻ ഇന്ന് വൈകുന്നേരം തന്നെ കാശുഎത്തിച്ചു തരും. "എന്നാൽ ശരി എന്നും പറഞ്ഞു അവൾ തെല്ലൊരാശ്വാസത്തോടെ ഫോൺ വെച്ചു. ശെരിക്കും തങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു. ഏട്ടന് ബഹ്‌റൈനിലെ വലിയ ഹോട്ടലിലായിരുന്നു ജോലി. പെട്ടെന്നുണ്ടായ കൊറോണ എന്ന മഹാമാരിയിൽ ഏട്ടന്റെ ഹോട്ടൽ അടക്കുകയും ചെയ്തു. ബാങ്കിൽ ഉണ്ടായിരുന്ന 2500 രൂപ മോളുടെമെഡിക്കൽ ഫീസിനുവേണ്ടി    കൊടുത്തു.ആ പണം മതിയായിരുന്നു  അവർക്ക്. വൈകുന്നേരം വിജീഷിൻറെ ഫോൺ വന്നു. അവൾ സന്തോഷത്തോടെ  ഫോൺ എടുത്തു. പക്ഷെ  ദുഃഖകരമായ വാർത്തയായിരുന്നു അത്.അയാൾ

പറഞ്ഞു:"ഹലോ.. അനിതേച്ചിയല്ലേ. ഗോപിയേട്ടൻ വിളിച്ചിരുന്നു. ഞാനിപ്പോൾ കുറച്ചുബുദ്ധിമു ട്ടിലാ.അത്കൊണ്ട് കാശു തരാൻ പറ്റില്ല. ഗോപിയേട്ടൻ വിളിക്കുമ്പോ ഒന്ന് പറയണേ.." ഒന്നുംമിണ്ടാതെ അവൾ ഫോൺ വെച്ചു. സങ്കടം സഹിക്കാനാകാതെ അവൾ കരഞ്ഞു. വാതിലിൽ പിന്നെയും മുട്ട് കേട്ടു. പിരിവുകാരായി രുന്നു അത്. അവർ പറഞ്ഞു ":ഞങ്ങൾ ഭക്ഷണകിറ്റുകൾ വിതരണംചെയ്യുന്നവരാണ്. അതിനാൽ എന്തെങ്കിലും സംഭാവനതരണം.നിങ്ങളെ പോലുള്ള പ്രവാസി കളാണ് ഞങ്ങളുടെ കരുത്ത്. ഗോപി വിളിക്കുമ്പോൾ പറയണേ... ".അവളൊന്നു വാ തുറക്കുമ്പോഴേക്കും അവർ ഗേറ്റ് കടന്നിരുന്നു. പിറ്റേന്ന് വിജീഷ് വിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞു കാര്യം പറഞ്ഞു. ഇത് കേട്ട് തരിച്ചു നിന്ന വിജീഷിനു ഒന്നും പറയാൻ കഴിഞ്ഞില്ല.അയാൾ ഫോൺ വെച്ചു. കുറച്ചു കഴിഞ്ഞു വിജീഷ് ഒരു വലിയ കിറ്റുമായി അവളുടെ വീട്ടി ലേക്ക് വന്നു. ഒന്നും മിണ്ടാതെ കിറ്റു കയ്യിൽ കൊടുത്ത് അയാൾ തിരിച്ചു നടന്നു. അപ്പോൾ കുറ്റബോധത്താൽ അയാളുടെ തല കുനിഞ്ഞിരുന്നു. ഇതുപോലെ തീ പുകയാത്ത വീടുകളെ അന്വേഷിച്ചുകൊണ്ടു അയാൾ നടന്നകന്നു.

ജന്നത്തുൽ ഫിർദൗസ്
6 - ഇ എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം