എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ശത്രു

2019 ഡിസംബറിലാണ് കോവിഡ്19 ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് കണ്ടെത്തിയത്.ആദ്യം ഒരു ചെറിയ പനി യിൽ തുടങ്ങി പിന്നീട് ശ്വാസതടസ്സത്തിൽ ചെന്ന് അവസാനിക്കുന്ന ഒരു രോഗമായിരുന്നു കൊറോണ. കൊവിഡ് 19 എന്ന വൈറസാണ് ഇതിന് കാരണം. ആദ്യം ആരും തന്നെ ഇത് കാര്യമാക്കിയില്ല. ചെറിയൊരു പനി ആയിട്ടായിരുന്നു ഇതിനെ കണക്കാക്കിയത്. ഇതിന്റെ ഉത്ഭവം എന്തിൽ നിന്നാണെന്ന് ഇപ്പോഴും കണ്ടെത്താനായില്ല. അതൊരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു.ജനങ്ങളിൽ ആശങ്ക തീ നാളമായി പടർന്നു ഒരുപാട് അധികം ജീവനും അതു കാർന്നെടുത്തു.ചൈന ആകെ കൊവിഡ്19 പടർന്നു പന്തലിച്ചു.അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ക്രമേണ അത് മറ്റു രാജ്യങ്ങളിലേക്കും അതിവേഗം പടർന്നു പോയി.ചൈനയിൽ നിന്നും ഇറ്റലിയിലേക്ക് അവിടെ നിന്ന് അമേരിക്കയിലേക്ക് അങ്ങനെ അത് ലോകത്തിൻറെ മുക്കിലും മൂലയിലും എത്തി.ഇന്ത്യയിലും എത്തി.ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗി ഉണ്ടായിരുന്നത് കേരളത്തിൽ ആയിരുന്നു.മൂന്നു രോഗികൾ..പിന്നീട് അവർ രോഗമുക്തരായി..ഇറ്റലിയിൽ നിന്നും റാന്നിയിലേക്ക് മൂന്നുപേർ കൊവിഡുമായി എത്തി.അവർ അവരുടെ ബന്ധു വീട്ടിൽ പോവുകയും ചെയ്തു.അറേബ്യൻ രാജ്യങ്ങളിൽ നിന്നും അനേകം പേർ കേരളത്തിലെത്തി.കാസർഗോഡിൽ ഒരു വ്യക്തിയിൽ നിന്നും അത് കേരളമാകെ പടർന്നു ഭീതി വർദ്ധിച്ചു തുടങ്ങി.ഇന്ത്യയിലും ക്രമേണ സ്ഥിതി മോശം ആയി തുടർന്നു ജനങ്ങളെ വീട്ടിനുള്ളിൽ അടച്ചിടാനായി ലോക്ക് ഡൗൺ എന്ന പുതിയ ആശയവുമായി പ്രധാനമന്ത്രി ഉത്തരവിട്ടു.ജനങ്ങൾ ദുരിതത്തിലായി ജോലിയില്ലാത്ത ഒരുപാട് കുടുംബങ്ങൾ കഷ്ടത്തിലായി. പട്ടിണി മാറ്റാനായി സർക്കാർ വളരെയധികം സഹായങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു.ഭക്ഷണം കഴിക്കൽ മാത്രം മാത്രമല്ലല്ലോ ജീവിതം!! വീട്ടിനകത്ത് ഇരുന്ന് ജനങ്ങൾ അസ്വസ്ഥരായി.പതിയെ അവർ പുറത്തേക്കിറങ്ങാൻ ഒരുങ്ങി. പോലീസുകാരും പട്ടാളവും എല്ലാം അവരെ തടഞ്ഞു.അടിയും ക്രൂരതയും തുടർന്നു.ഇതിനിടയിൽ വിദ്യാർത്ഥികൾക്ക് ആശ്വാസമായി പരീക്ഷകളെല്ലാം മാറ്റിവെച്ചു.രോഗികളുടെ എണ്ണം ദിവസേന വർദ്ധിച്ചു തുടങ്ങി.ആയിരങ്ങളിൽ നിന്ന് ലക്ഷത്തിലേക്കുള്ള ദൂരം ചെറുതായി വന്നു.കേരളത്തിന് ഒരു ആശ്വാസമായി രോഗമുക്തരുടെ എണ്ണം കൂടി വന്നു. പക്ഷേ ലോകത്തിന്റെ അവസ്ഥ പരിതാപകരം ആയിരുന്നു. ആരാധനാലയങ്ങൾ അടച്ചിട്ടു.ജനങ്ങളുടെ മനസ്സമാധാനം നഷ്ടപ്പെട്ടു. നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം മഹാമാരിയെ ഇവിടെ നിന്നും മായ്ച്ചു കളയുവാൻ.ഈ ഒരു ഘട്ടത്തിൽ പ്രാർത്ഥന മാത്രമാണ് ആശ്വാസം.നമ്മുടെ പഴയ ലോകത്തെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നാളുകൾക്കായ്‌ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

ഹംന ഷെറിൻ പികെ
6 - എ എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ