എസ്.എം.എച്ച്.എസ് മേരികുളം/അക്ഷരവൃക്ഷം/മനുഷ്യനെ ചിന്തിപ്പിക്കുന്ന വൈറസ്
മനുഷ്യനെ ചിന്തിപ്പിക്കുന്ന വൈറസ്
ലേകം മുഴുവൻ പടർന്നുപിടിച്ച മഹാദുരന്തമാണ് കൊറോണ വൈറസ്. ചൈനയിലെ വുഹാനിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആദ്യമായി തൃശൂരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്ന് എത്തിയ വിദ്യാർത്ഥികളായ ഇവർക്ക് പിന്നീട് രോഗം ഭേദമായി. വൈറസിന്റെ വെല്ലുവിളി അവസാനിച്ചു എന്ന് കരുതിയപ്പോഴാണ് പത്തനംതിട്ട സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളം കോവിഡിന്റെ ഭീതിയിലേക്ക് മാറി. ഇന്ത്യയിൽ രോഗം പടർന്നു തുടങ്ങിയതോടെ മാർച്ച് 22 പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചു. തുടർന്ന് രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് മാറി. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ കോവിഡ് 19എന്ന് നാമകരണം ചെയ്ത് പാൻഡെമിക് വിഭാഗത്തിൽപ്പെടുത്തി. വികസിത രാജ്യങ്ങൾപ്പോലും കോവിഡിന്റെ മുമ്പിൽ നിസ്സഹായരായി നിൽക്കുന്ന കാഴ്ച അത്യന്തം വേദനാജനകമാണ്. കോവിഡ് രോഗികളിൽ നല്ലൊരു ശതമാനവും യൂറോപ്പിലാണ്. സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വം പാലിച്ചും രോഗത്തെ ഒരു പരിധി വരെ ചെറുക്കുവാൻ സാധിക്കും. പ്രളയം മനുഷ്യനെ മനുഷ്യത്വം പഠിപ്പിച്ചെങ്കിൽ മനുഷ്യനെ മനുഷ്യൻ തന്നെ കാക്കണമെന്ന് കോവിഡ് 19നമ്മെ പഠിപ്പിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം