പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങൾ കൃഷിഭവന്റെ സഹായത്തോടെ സ്ക്കൂൾ പരിസരങ്ങളിൽ വൃക്ഷത്തൈകൾ നടുകയും പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഭംഗിയായി സൂക്ഷിക്കുകയും ചെയ്യുന്നു.സ്ക്കൂൾ അംഗണം വൃത്തിയായി സൂക്ഷിക്കുന്നതിൽ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ശ്രദ്ധിക്കുന്നു.എല്ലാ ആഴ്ചകളിലും 2 ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ച് കൂടി ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.വർഷത്തിൽ 2തവണ പരിസ്ഥിതി പഠനക്യാമ്പുകളും പരിസിഥിതി പഠനവിനോദ യാത്രകളും സംഘടിപ്പിക്കുന്നു.ശ്രീ.വർഗ്ഗീസ് വി വി സാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.