എസ്.എം.എച്ച്.എസ്.എസ് കാളിയാർ/സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ്
അഖിലലോക സഹോദര്യ സംഘടനയായ ഭാരത് സ്കൗട്ട് & ഗൈഡ്സ് 2018 -19 അധ്യയനവർഷത്തിൽ കാളിയാർ സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. സേവന തൽപരരായ നാല്പതോളം കുട്ടികളുടെ ഒരു കൂട്ടായ്മയായി ഇത് നല്ലരീതിയിൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സ്കൗട്ട്& ഗൈഡ്സിന്റെ വ്യത്യസ്ത കാലഘട്ടങ്ങൾ ക്കനുസരിച്ച് പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, ത്രിതീയ സോപാൻ, രാജ്യപുരസ്കാർ, പ്രൈം മിനിസ്റ്റർ ഷീൽഡ് എന്നിങ്ങനെ 6വ്യത്യസ്ത മേഖലകളിൽ കുട്ടികൾ പ്രവർത്തിക്കുന്നു. സ്കൂളിലെ ഏതൊരു പരിപാടിക്കും ഇവർ സേവന സന്നദ്ധരായി എപ്പോഴും മുൻനിരയിൽ ഉണ്ടാകും. വിവിധ തരത്തിലുള്ള ക്യാമ്പുകളിൽ കുട്ടികൾ പങ്കെടുക്കുന്നതിലൂടെ വിവിധ പ്രാദേശിക, സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയവും, അംഗങ്ങളുടെ ഐക്യവും, ദേശീയമായ വീക്ഷണവും കുട്ടികളിൽ ഉണ്ടാകുന്നു. ദിവസേന ഒരു സൽപ്രവർത്തി ചെയ്തും, കോവിഡിനെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങളിൽ കഴിയുംവിധം സജീവമായി പങ്കെടുത്തും കുട്ടികൾ ഇതിൽ സജീവമാകുന്നു. തയ്യാർ എന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ മുദ്രാവാക്യം ഓർമ്മയിൽ നിലനിർത്തി ജീവിത പ്രതിസന്ധികളെ ആത്മധൈര്യത്തോടെ കുട്ടികൾ നേരിടുന്നു. ജീവിതത്തിലെ അത്യാവശ്യഘട്ടങ്ങളിൽ നമുക്ക് ഉപയോഗിക്കേണ്ടിവരുന്ന വിവിധ കയർ കെട്ടുകൾ പഠിക്കാനും, പ്രഥമ ശുശ്രൂഷ മേഖലയിൽ എന്തൊക്കെ ചെയ്യണം എന്നുള്ള അറിവ് നേടിയെടുക്കാനും, ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും നേരിടാൻ വേണ്ട പ്രായോഗിക പരിജ്ഞാനം നേടിയെടുക്കാനും, ഈ പ്രസ്ഥാനത്തിലൂടെ ഓരോ കുട്ടിക്കും സാധിക്കുന്നു. 2020- 21 അധ്യയനവർഷത്തിൽ ഈ സ്കൂളിൽ നിന്ന് 17 കുട്ടികൾ രാജ്യപുരസ്കാറിന് അർഹത നേടി. 2021 22 അധ്യയനവർഷത്തിൽ 13 കുട്ടികൾ രാജ്യപുരസ്കാർ ടെസ്റ്റ് എഴുതി ഫലം കാത്തിരിക്കുന്നു. 1907 ബേഡൽ പവ്വൽ ആരംഭിച്ച സ്കൗട്ട് പ്രസ്ഥാനം 1909 ലാണ്