എസ്.എം.എച്ച്.എസ്.എസ് കാളിയാർ/പരിസ്ഥിതി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

കാളിയാർ സെൻ മേരീസ് സ്കൂളിൽ ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്നും പരിസ്ഥിതി പ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി നേച്ചർ ക്ലബ് രൂപീകരിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈനായി അല്ലാതെയും പ്രവർത്തനങ്ങൾ നടത്തുന്നു. പ്രകൃതിയെ കൂടുതൽ ആഴത്തിൽ അറിയുക ,പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ജൂൺ 5 പരിസ്ഥിതി ദിനം അക്കാദമിക വർഷത്തെ ആരംഭത്തിൽ തന്നെ വിപുലമായ പ്രവർത്തനങ്ങളോടെ ആചരിക്കുവാൻ സാധിച്ചു. കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പ്രസംഗം, പോസ്റ്റർ തുടങ്ങിയത് ഉൾപ്പെടുത്തി ഒരു വീഡിയോ നിർമ്മിച്ചു.മരം ഒരു വരം എന്ന മുദ്രാവാക്യവുമായി ഈ വർഷത്തെ നേച്ചർ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് സൃഷ്ടിക്കുന്നതിന് സാധിച്ചു. മിഠായി കടലാസുകൾ പോളിത്തീൻ കവറുകളിൽ എന്നിവയുടെ ഉപയോഗത്തെ പരമാവധി നിരുത്സാഹപ്പെടുത്താൻ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കായി. പ്ലാസ്റ്റിക്ക് വേസ്റ്റുകൾ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുന്നതിനായി പ്രത്യേക മാലിന്യനിർമാർജന യൂണിറ്റ് സ്ഥാപിച്ചു. സ്കൂൾ പരിസരത്തെ സസ്യങ്ങളെ കുട്ടികൾക്ക് പരിചിതം ആക്കുന്നതിനായി ശാസ്ത്രനാമം അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചു. സ്കൂൾ പരിസരത്ത് ആവാസവ്യവസ്ഥകൾ നിരീക്ഷിക്കുന്നതിനും അവയുടെ നിലനിൽപ്പിനെ കുറിച്ച് പഠിക്കുന്നതിനായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനും പ്രത്യേക പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശം നിരീക്ഷിക്കുന്നതിനും ആയി മീനുളിയാൻ പാറയിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി.പരിസ്ഥിതി നാശത്തിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്നതിനായി ഓസോൺ ദിനം സെപ്റ്റംബർ 16 ആചരിച്ചു. ഓസോൺപാളിയുടെ നാശത്തിനു സംബന്ധിച്ച വീഡിയോ ക്ലിപ്പുകൾ പ്രദർശിപ്പിച്ചു. [[

meenuliyaan para 2

]]





ജൈവ വൈവിധ്യക്ലബ്ബ് .

കുട്ടികൾക്ക് ചുറ്റുപാടുമുള്ള പരിസ്ഥിതി ആവാസ വ്യവസ്ഥകളെ കുറിച്ച്  പഠിച്ച് മനസ്സിലാക്കാനും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വേണ്ടിയുള്ള പഠനങ്ങൾ നടത്താനും അങ്ങനെ നാശോന്മുഖമായി ക്കൊണ്ടിരിക്കുന്ന പ്രകൃതി സമ്പത്തിനെ വീണ്ടെടുക്കാനും അടുത്തറിയാനുള്ള അവസരമാണ് ജൈവവൈവിധ്യക്ലബ്ബുകൾ

       ഈ ലക്ഷ്യം മുൻനിർത്തി കാളിയാർ സെൻ മേരീസ്  ഹൈസ്കൂൾ കുട്ടികൾ സ്കൂൾ പരിസരത്തെ ജൈവവൈവിധ്യ സംരക്ഷണം വളരെ മികച്ച രീതിയിൽ നടത്തുന്നു പ്രകൃതിയോടും പരിസ്ഥിതിയോടും താല്പര്യമുള്ള ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവുമായി 60  കുട്ടികൾ ബയോളജി അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തി വരുന്നു

   പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജൈവവൈവിധ്യ ഉദ്യാനത്തിൽ അധ്യാപകരോടൊപ്പം നിരീക്ഷിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിക്കുന്നുണ്ട് സ്കൂൾ പരിസരത്തെ സസ്യജന്തുജാലങ്ങളുടെ ഉൾപ്പെടുത്തി ജൈവവൈവിധ്യ രജിസ്റ്റർ കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട് സ്കൂൾ പരിസരത്തെ മരങ്ങളിൽ ശാസ്ത്രനാമ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

     സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിൽ വൻവൃക്ഷങ്ങൾ മുതൽ ചെറുസസ്യങ്ങൾ വരെ പരിപാലിച്ചു പോരുന്നു വൻ വൃക്ഷങ്ങളായ ഇലഞ്ഞി നെല്ലി പുളി തെങ്ങ് റബ്ബർ തുടങ്ങിയവയും ചെറു വ്യക്ഷങ്ങളായ രാജമല്ലി, മന്ദാരം , പേര തുടങ്ങിയവയുമുണ്ട് കൂടാതെ പുഷ്പിക്കുന്ന മരങ്ങളായ മന്ദാരവും ചെമ്പകവും വളരെ ആകർഷകങ്ങളാണ് ജൈവ പച്ചക്കറി കൃഷി സ്കൂൾ പരിസരത്ത് നിന്ന് മികച്ച വിളവാണ് ലഭിക്കുന്നത് ഔഷധസസ്യങ്ങളായ തുമ്പ ആരിവേപ്പ് കീഴാർ നെല്ലി കാട്ടുചെത്തി വെൺ മരുത് എന്നിവയും ഔഷധത്തോട്ടത്തിൽ നട്ടുവളർത്തി പരിപാലിച്ചു പോരുന്നു.ജൈവ പച്ചക്കറി കൃഷി സ്കൂൾ പരിസരത്ത് നിന്ന് മികച്ച വിളവാണ് ലഭിക്കുന്നത് ചീനി ചീര വഴുതന ചേമ്പ് ചേന ഇഞ്ചി മഞ്ഞൾ തുടങ്ങിയവയും ഇവിടെ ഉണ്ട്

      ജൈവവൈവിധ്യ സംരക്ഷണത്തിനായി കാളിയാർ സെൻ മേരീസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തിച്ച് വരുന്നു.