എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/സഹോദരനായി...

Schoolwiki സംരംഭത്തിൽ നിന്ന്
സഹോദരനായി...

അമ്മേ.. അമ്മേ.. !അമ്മച്ചി.. നീട്ടിവിളിച്ചു ഓടിക്കിതച്ച് കൊണ്ട് മണിക്ക‍ുട്ടൻ വീട്ടിലേക്കു കയറി. "എന്റീശ്ശോയേ.. എന്റെ കൊച്ചിന് ഇതെന്നാ പറ്റിയെ..? " പരവേശം പൂണ്ട് ഒരക്ഷരം പോലും ഉരിയാടാനാവാതെ നിൽക്കുന്ന തന്റെ പേരക്കുട്ടിയെ കണ്ട് മറിയാമ്മ ചേട്ടത്തിക്കും വേവലാതിയായി.

അക്കിത്താനംകുന്നിലെ മ്ലാച്ചില വീട്ടിൽ ബെന്നി -മേരി ദമ്പതികളുടെ ഏക സന്താനമാണ് ജോഷി , തന്റെ ഓമനപേരക്കുട്ടിയെ മണിക്കുട്ടൻ എന്ന ചെല്ലപ്പേരിലാണ് അമ്മച്ചി വിളിക്കുന്നത്. ഒരു ചിത്രകാരനായ ബെന്നി താൻ വരയ്ക്കുന്ന ചിത്രങ്ങൾ വിറ്റാണ് അന്നന്നത്തെ അപ്പത്തിനും അമ്മച്ചിയുടെ മരുന്നിനും ജോഷിയുടെ പഠനത്തിനുമെല്ലാം പൈസ കണ്ടെത്തുന്നത്. മേരി കൂലിപ്പണിക്കു പോകുന്നുണ്ടായിരുന്നുവെങ്കിലും അമ്മച്ചിയുടെ അസുഖക്കൂടതൽ കൊണ്ടത് നിർത്തി.

ഒരു ഗ്ലാസിൽ വെള്ളവുമായി മേരി തന്റെ കുഞ്ഞിനരുകിലെത്തി. "എന്നാടാ...എന്നാ വിശേഷം? " കൊണ്ടുവന്ന വെളളം ഒറ്റക്കവിളിന് കുടിച്ചുതീർത്ത് ഒരു ദീർഘനിശ്വാസമെടുത്ത് അവൻ തുടർന്നു."അമ്മേ, അമ്മച്ചി.. ഏതോ ഈ ചൈനയിൽ നിന്നുണ്ടായ വൈറസില്ലേ..?""ഏത് കൊറോണയോ? ""ആ അതുതന്നെ"."ആ കൊറോണ കാരണം..""കാരണം? അമ്മ ."ഇടയ്ക്കുകയറി പറയാതെന്റെമ്മേ. ഞാനൊന്ന് പറഞ്ഞ് തീർക്കട്ടെ","എടീ നീ ഒന്നു മിണ്ടാതിരുന്നേ, അവനൊന്ന് പറയട്ടെ".അമ്മച്ചിയുടെ ശകാരം. "ആ കൊറോണ കാരണം എന്റെ സ്കൂൾ അടച്ചു. ഇനി സ്കൂളിൽ പോകേണ്ട". ഇതായിരുന്നോ കാര്യം, അതിനു നീ ഇത്ര തിരക്കുകൂട്ടേണ്ട ആവശ്യമുണ്ടായിരുന്നോ? ഞങ്ങളങ്ങ് പേടിച്ചുപോയി". അമ്മച്ചി അവനെ കട്ടിലിലേക്കു ചേർത്തുനിർത്തി. "അമ്മയെന്താ ഒന്നും മിണ്ടാത്തേ...? എന്തെങ്കിലുമൊക്കെ പറ. ഇത്രയും നേരം വായടയ്ക്കാത്തയാളാ... ദേ അനങ്ങാപാറ പോലെ നിൽക്കുന്ന കണ്ടോ അമ്മച്ചി". മണിക്കുട്ടന്റെ ചോദ്യം അമ്മയെ ചിന്തയിൽനിന്ന് ഉണർത്തി. "ഹാ...കൊള്ളാം എന്നൊരുവാക്കിൽ മേരി അടുക്കളയിലേക്കു പോയി.

ജോഷി... എടാ ജോഷിയേ നീട്ടിവിളിച്ചുകൊണ്ട് ഒരു പലഹാരപ്പൊതിയുമായി ബെന്നി വീട്ടിലേക്കു കയറി. "ചാച്ചാ... അച്ഛനെ കണ്ട സന്തോഷത്തിൽ ജോഷി ഓടിവന്ന് ബെന്നിയെ കെട്ടിപിടിച്ചു. പലഹാരപ്പൊതിയിലേക്ക് ഒന്നു നോക്കുകപോലും ചെയ്യാതെ ജോഷി തന്റെ പതിവ് ആവശ്യം ഉന്നയിച്ചു. "ചാച്ചാ.. സൈക്കിൾ" "ആലോചിക്കാടാ കുട്ടാ". ആ പതിവ് ആവശ്യത്തെ തന്റെ പതിവുമറുപടികൊണ്ട് ബെന്നി ഒതുക്കി. ചാച്ചന്റെയും മോന്റേയും സ്നേഹപ്രകടനം കണ്ടുകൊണ്ട് അമ്മച്ചിയെയും താങ്ങിപ്പിടിച്ച് മേരി അവിടെയെത്തി. "ഇച്ചായനറിനഞ്ഞോ, മണിക്കുട്ടന്റെ സ്കൂൾ അടച്ചു.".മേരി പറയുന്നതു കേട്ടാണ് ജോഷി അക്കാര്യം ഓർത്തതുതന്നെ. "അതെ ചാച്ചാ.. കോവിഡായതുകൊണ്ട് എന്റെ സ്കൂൾ അടച്ചു".ജോഷി. അവധിക്കാലം തുടങ്ങി.അല്ലേ കുട്ടാ".ബെന്നി. "ഉം".ജോഷി. സന്ധ്യപ്രാർത്ഥന കഴിഞ്ഞതേ അവധിക്കാലസന്തോഷത്തിൽ ജോഷി കിടക്കയിലേക്ക് ചാഞ്ഞു. അമ്മച്ചിയെ കിടത്തിയ ശേഷം മേരിയും ബെന്നിയും തങ്ങളുടെ പതിവ് സന്ധ്യഭാഷണമാരംഭിച്ചു. "ഹൊ.. എന്തിനാണോ സ്കൂളടച്ചേ? ഇനി അവനുകൂടി ഉള്ള വക എങ്ങനെ കണ്ടുപിടിക്കും?.ബെന്നി. "ശരിയാ.. അവന്റെ സ്കൂളിലെ ഉച്ചക്കഞ്ഞി ഒരാശ്വാസമായിരുന്നു. ഇനിയെന്നാ ചെയ്യും? പാവം..! അവന്റെ സൈക്കിൾ വാങ്ങാൻ കാശൊക്കുമ്പോഴേക്കും എന്തെങ്കിലും പ്രശ്നമാവും".മേരി. "സാരമില്യാടീ.. അവൻ നമ്മുടെ മോനല്ലേ. അവന് പറഞ്ഞാൽ മനസ്സിലാവും".'ഹൊ, ഇനി നാളെ രാവിലെ അവന്റെ സങ്കടം കൂടി കാണേണ്ടി വരൂല്ലോ'. മേരി മനസ്സിലോർത്തു. സന്ധ്യ മയങ്ങി.രാത്രിയായി.രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ഉറക്കം ആ ഗ്രാമത്തെയും കഴുകി. അക്കിത്താനം ക‍ുന്ന് നിദ്രയിലേയ്ക്ക് വഴുതി വീണു.

കൊറോണയെന്ന മഹാമാരിയെ നേരത്തെ തന്നെ തടയാൻ വേണ്ടി കോഴി പതിവിലും നേരത്തേ കൂവി. പ്രഭാതമായി.പക്ഷികൾ കളകൂജനങ്ങളോടെ പ്രഭാതത്തെ വരവേറ്റു. സൂര്യന്റെ പൊൻകിരണങ്ങൾ അക്കിത്താനം കുന്നിനെ പുലരി. ജോഷി നിദ്ര വിട്ടെഴുന്നേറ്റു പക്ഷികളുടെയും മറ്റ് മൃഗങ്ങളുടെയും ശബ്ദത്തിന് കാതോർത്തു.ഇങ്ങനെ കാതോർത്തു കിടന്നാൽ പ്രകൃതിയെ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് അമ്മച്ചിയുടെ അഭിപ്രായം.അമ്മച്ചിയോടുള്ള ഇഷ്ടം കൊണ്ട് ജോഷിയിത് അനുസരിക്കുകയും ചെയ്യും.

അമ്മേ ചായ.. ജോഷി അടുക്കളയിലേക്കു നടന്നു. ചായ ക‍ുടിച്ച ശേഷം അവധിക്കാലപദ്ധികൾ തയ്യാറാക്കുന്നതിനായി അവൻ മുൻവശത്തേക്ക് പോയി. 'ചാച്ചൻ വാങ്ങിത്തരുന്ന സൈക്കിളും കൊണ്ട് കൂട്ടുകാരുടെ മുമ്പിൽകൂടി ഗമയിൽ ഓടിച്ചുപോകണം.'അതാണ് അവന്റെ ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ തീരുമാനം. 'പിന്നെ അമ്മവീട്ടിൽ പോകണം,..,... ' അപ്പോഴാണ് ബെന്നി അവന്റെ അടുത്തേക്ക് ചെന്നത്."ഹാ ചാച്ചാ എന്നാ സൈക്കിൾ വാങ്ങുന്നേ? ".ജോഷി. എന്തു മറുപടിയാണ് പറയേണ്ടതെന്ന് അറിയാതെ ബെന്നി കുഴങ്ങി. എന്നിട്ട് സാവകാശം ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. "കുട്ടാ നമുക്കു പിന്നെ വാങ്ങാം". ബെന്നി തുടർന്നു. കുട്ടാ നിന്റെ സ്കൂളിലെ ഉച്ചക്കഞ്ഞി ഇവിടെ ഒരു ആശ്വാസമായിരുന്നു. ഇപ്പോൾ ലോക്ക് ഡൌൺ ആക്കാൻ പോവുകയല്ലേ. എല്ലാവരും ജാതിയും മതവും രാഷ്ട്രീയവും എല്ലാം മറന്ന് ഒരുമയോടെ പ്രവർത്തിക്കുന്നു. നമുക്കും എന്തെങ്കിലും ചെയ്യേണ്ടേ?" ചാച്ചാ... ജോഷി ബെന്നിയുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു പറഞ്ഞു. വേണ്ട.. എന്റെ ചാച്ചനെ എനിക്കറിയാം, മറ്റാരേക്കാളും.. സൈക്കിൾ... ആ പൈസ നമുക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലിടാം. നമുടെ സഹോദരങ്ങൾക്കു വേണ്ടി.... ആ സംഭാഷണം പൂർത്തിയാകുന്നതിനു മുമ്പേ ബെന്നി ജോഷിയെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവർ ആലിംഗനബദ്ധരായി. തന്റെ മകന്റെ ദേശസ്നേഹത്തിൽ ആ പിതാവ് അഭിമാനം കൊണ്ടു.അവനെന്തങ്കിലും സമ്മാനിക്കണമെന്ന് ബെന്നി തീരുമാനിച്ചു. പക്ഷെ എന്തുകൊടുക്കും?

'ഹാ.. തന്നെക്കൊണ്ട് പറ്റാവുന്ന ഒരേ ഒരു കാര്യം. ചിത്രംവര.. അവൻ പലവട്ടമായി പറയുന്നതല്ല ഒരു പടം വരച്ച് തരാൻ.. നാട്ടുകാർക്ക് വരയ്ക്കുന്നതിന്റെ ഇടയിൽ സ്വന്തം മോനു വേണ്ടി ഒന്നും ചെയ്തില്ല. ഒരു പടം തന്നെ വരച്ച് കൊടുക്കാം'. പക്ഷെ എന്തു വരയ്ക്കും.? ആശയങ്ങളൊന്നും മനസ്സിലോട്ട് കേറുന്നില്ല. ഹാ.. കിട്ടി. ഒരു ഇടിമിന്നലിന്റെ വേഗത്തോടെ അതിലെ വൈദ്യുതിയുടെ പൂർണ്ണശക്തിയോടെ ആ ആശയം ബെന്നിയുടെ മനസ്സിൽ കിടന്നു. വളരെ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ അയാൾ ആ ചിത്രം വരച്ച് തീർത്തു. ആദ്യമായിട്ടാണയാൾ അത്രയും വേഗത്തിൽ ഒരു പടം വരയ്ക്കുന്നത്. പക്ഷേ ചിത്രത്തിന് അപൂർണതയൊന്നുമുള്ളതായി ആ കലാഹൃദയത്തിന് തോന്നിയില്ല. ബെന്നി ജോഷിയെ വിളിച്ചു ആ ചിത്രം കാണിച്ചു. ജോഷിയുടെ കണ്ണുകൾ വിടർന്നു. അതാ.. കൊറോണ വൈറസുകൾക്കിടയിൽ നിന്ന് കേരളം തന്റെ കയ്യിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചു കയറുന്നു.

കേരളത്തിന് ഒരു കൈത്താങ്ങാകാൻ കഴിഞ്ഞതിൽ അവൻ അഭിമാനം കൊണ്ടു.

ഒന്നുമില്ലെങ്കിലും ...

ഒരു സൈക്കിളിന് കഴിഞ്ഞല്ലോ...

ഒരു കോടി സഹോദരങ്ങളുടെ പുഞ്ചിരി കാണുവാൻ....!

അ‍ർച്ചന ജെയിംസ്
VIII A എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇട‍ുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ