എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതിയെ കാക്കാം കര‍ുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ കാക്കാം കര‍ുതലോടെ

പണ്ട് പാണന്റെ പാട്ടുകളിൽ നിറഞ്ഞുനിന്ന പച്ചപുതച്ച സുന്ദരിയായ പ്രകൃതി .എന്നാൽ ഇതെല്ലാം ഇന്ന് വെറും ഓർമ്മകൾ മാത്രം. ഇതെല്ലാം ഇന്ന് വളരെയധികം അകലെയാണ് . നാമിന്ന് അടുത്ത തലമുറയ്ക്കായി പ്രകൃതിയിൽ ഒന്നും തന്നെ ബാക്കി വെച്ചിട്ടില്ല എന്നു തന്നെ പറയാം .സ്വാർത്ഥ താൽപര്യത്തിനു വേണ്ടി നാം പ്രകൃതിയെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു . പണ്ട് പച്ചപ്പട്ടിനാൽ പുതയപ്പെട്ടിരുന്ന പ്രക‍ൃതി ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളാലും മറ്റും മൂടപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ പല ജീവികളുടെയും ആവാസവ്യവസ്ഥ തന്നെ തകരാറിലായിരിക്കുന്നു. ഈ അവസ്ഥ മൂലം പല ജീവികളും ഈ ലോകത്തിൽനിന്നും മൺ മറഞ്ഞു പോയിരിക്കുന്നു. അറിയാതെ ആണെങ്കിൽ പോലും ഈ അവസ്ഥയ്ക്ക് കാരണം മനുഷ്യൻ തന്നെയാണ് .

പരിസ്ഥിതിയെ കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചും മനുഷ്യൻ ബോധവാനായിരുന്നു എങ്കിൽ ഒരിക്കലും അവനിൽ നിന്ന് ഇതുപോലുള്ള പ്രവ‍ൃത്തി ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിച്ചിരുന്ന ഈ കേരളം ഈ വിശേഷണത്തിന് അർഹതയുള്ളതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംശയത്തിന് കാരണം മനുഷ്യന്റെ വിവേകമില്ലാത്ത പ്രവ‍ൃത്തി തന്നെയാണ് .പണ്ട് ക‍ുട്ടികൾ മണ്ണിൽ കളിച്ചും മാമ്പഴം കഴിച്ചും തോടുകളിലും പുഴകളിലും ചാടിക്ക‍ുളിച്ചുമാണ് വളർന്നത്. എന്നാൽ ഇന്നത്തെ ക‍ുട്ടികൾക്ക് ഇതെല്ലാം അന്യമാണ്. അതുകൊണ്ടുതന്നെ പ്രകൃതിയെ മനസിലാക്കാനും സൗന്ദര്യം ആസ്വദിക്കാന‍ുമ‍ുള്ള കഴിവ് അവർക്ക് ലഭിക്കുന്നില്ല. ഈ അവസ്ഥയിൽ നിന്ന് ഒരിക്കൽ കേരളവും കേരളീയരും കരകയറും എന്ന് നമുക്ക് വിശ്വസിക്കാം.

ആ പഴയ കേരളം നമുക്ക് സ്വപ്നം കാണാം. ഈ അവസ്ഥയ്ക്ക് മാറ്റം വന്ന് പഴയ അവസ്ഥയിൽ പ്രകൃതിയും തിരിച്ചു വരാൻ നമുക്ക് ആഗ്രഹിക്കാം. അല്ലെങ്കിൽ ഇതിന്റെ ഫലം ഒരിക്കൽ മനുഷ്യർ അനുഭവിക്കേണ്ടി വരും .അന്ന് പരിതപിച്ചിട്ട് കാര്യം ഉണ്ടാകണമെന്നില്ല. ഇനിയെങ്കിലും മനുഷ്യൻ വിവേകപൂർവ്വം പരിസ്ഥിതിയെ തിരിച്ചറിഞ്ഞു പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കാം .അതിന് നമുക്ക് മുൻകൈ എടുക്കാം. നമുക്ക് പരിസ്ഥിതിയുടെ കാവലാളായി മാറാം .

ജിഫ്‍ന നാസർ
X D എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം