എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/കൊറോണ വൈറസ് : നിസ്സാരമായി കാണരുത് ഈ രോഗത്തെ

കൊറോണ വൈറസ് : നിസ്സാരമായി കാണരുത് ഈ രോഗത്തെ

കൊറോണ വൈറസ് ലോകത്തെ വിരട്ടുകയാണ് . മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. ചൈനയിലെ വുഹാൻനഗരത്തിലാണ് കൊറോണ ആദ്യമായി സ്ഥിരീകരിച്ചത് .ലിവൻ ലിയാങ്എന്ന വ്യക്തിക്കാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. മനുഷ്യരെ കാർന്നുതിന്നുന്ന ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർന്നുകൊണ്ടിരിക്കുകയാണ് .ചൈനയിൽ റിപ്പോർട്ട് ചെയ്ത് ഈ നേരം കൊണ്ട് ലോകമെമ്പാടും ഇത് പടർന്നു കയറിയിരിക്കുന്നു . ഇപ്പോൾ തന്നെ 150 രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു.ചൈനയിൽ തന്നെ ആയിരത്തിലധികം ആളുകൾ ഇതിനോടകംതന്നെ കൊറോണ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. ലോകമെങ്ങും ലക്ഷക്കണക്കിന് ആളുകൾ കൊറോണ നിരീക്ഷണത്തിലാണ്.

പലർക്കും ആശങ്ക ഉണ്ടാവും -എന്താണ് കൊറോണ വൈറസ് എന്ന്? സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്നു പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു കൂട്ടം എന്നു പറയുന്നതാണ് ശരി. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഒരു കിരീടത്തിന്റെ രൂപത്തിൽ കാണുന്നതുകൊണ്ടാണ് ക്രൗൺ എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയത് .വളരെ വിരളം ആയിട്ടാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രജ്ഞർ സൂനോട്ടിക്ക് എന്നാണു ഇതിനെ വിശേഷിപ്പിക്കുന്നത് .

മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കുക ആണ് ഈ വൈറസ് .മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ സസ്തനികളെയും , കൊറോണ വൈറസ് നയിക്കുന്നത് സാർസ് കോവ് 2, മെർസ്എന്നീ രോഗങ്ങളിലേക്കാണ്. ഈ വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങൾ പനി, ചുമ ,ശ്വാസതടസ്സം തുടങ്ങിയവയാണ്. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. പത്തു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, കടുത്ത ചുമ ,ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കാം .

ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ടുതന്നെ കൊറോണ പടരുന്ന മേഖലയിലും അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ളവരും ആയുള്ള സമ്പർക്കം പുലർത്തുമ്പോഴ‍ും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയ്ക്കായും ജോലി ആവശ്യത്തിനായും രാജ്യങ്ങൾ സന്ദർശിക്കേണ്ടി വരുന്നവർ വളരെയധികം കര‍ുതൽ എട‍ുക്കേണ്ടതുണ്ട്. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം വ്യക്തി ശുചിത്വമാണ്. ആശുപത്രികളിൽ പോകുമ്പോഴോ മറ്റുള്ളവരുമായി സമ്പർക്കം നടത്തുമ്പോഴും ഉടൻതന്നെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക .ഈ വൈറസ് കൂടുതലായും പകരുന്നത് ശ്വാസത്തിലൂടെ ആണ് .അതുകൊണ്ടാണ് എല്ലാവരും മാസ്ക് ധരിക്കണമെന്ന് പറയുന്നത്. കൈകൾ കഴുകാൻ പറയുന്നതിന് കാരണം നമ്മൾ ആരെങ്കിലും ആയിട്ട് സമ്പർക്കം പുലർത്തിയതിന് ശേഷം നമ്മുടെ കൈകളിൽ ആ വൈറസ് ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്പോൾ ആ കൈകൾ ഉപയോഗിച്ച് കണ്ണിലോ മൂക്കിലോ വായിലോ തൊട്ടാൽ രോഗം നമ്മൾക്കും പകരും. അതുകൊണ്ട് കൈകൾ എപ്പോഴും കഴുകുക.

നമുക്കൊരുമിച്ച് നേരിടാം ഈ വൈറസിനെ _ നമ്മെക്കൊണ്ട് ഇതിനെ പ്രതിരോധിക്കാൻ കഴിയും .

രാധിക രാജീവ്
VIII B എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം