എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം , മിഡിലീസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം, കോവിഡ് - 19 എന്നിവ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യൂമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ബാധിക്കും. ശരീര ശ്രവങ്ങളിൽ നിന്നാണു രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളികളിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസ് എത്തുകയും ചെയ്യുന്നു .വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴും അയാൾക്ക് ഹസ്തദാനം ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേയ്ക്ക് പടരും. വൈറസ് ബാധിച്ച ഒരാൾ തൊട്ടവസ്തുവിൽ വൈറസ് സാന്നിധ്യമുണ്ടാകും. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച്പിന്നീട് ആ കൈകൾകൊണ്ട് മൂക്കിലോ കണ്ണിലോതൊട്ടാലും രോഗം പടരും .

കൊറോണ വൈറസിന് കൃത്യമായ ചികിത്സ ഇല്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല .രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസോലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതുപോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ് .ശരീരത്തൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും .14 ദിവസമാണ് ഇൻകുബേഷൻ പീരീഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടു നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും .ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയുമുണ്ടാകും .

സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം. 2019-20ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ് - 2വൈറസ് ആണ് .ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു. രോഗാണു സമ്പർക്കം ഉണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി രണ്ടു മുതൽ 14 ദിവസം വരെയാണ്.വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക ,ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക ,ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു . മൂക്കും വായും മൂടുന്നതിലൂടെ രോഗവ്യാപനം കുറെയൊക്കെ തടയാം.

ഇന്ത്യയിൽ കൊറോണ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത് 2020 ജനുവരി 30ന് ആണ്.ഇന്ത്യയിൽ കൊറോണ വൈറസിന്റെ അണുബാധ നിരക്ക് 1.7 ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.ഇത്വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് . 'കൊറോണ വൈറസ് സെപ്റ്റംബർ മുതൽ തന്നെ മനുഷ്യനിൽ എത്തി വ്യാപിച്ചിരിക്കാമെന്നാണ്ഗവേഷകർ അഭിപ്രായപ്പെടുന്നത്. കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിന് തെക്ക് ഭാഗത്ത് എവിടെയോ നിന്നായിരിക്കാം കൊറോണ വൈറസ് മനുഷ്യരിലേക്ക് ആദ്യം പകർന്ന തെന്നാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരുടെ നിഗമനം. സെപ്റ്റംബർ 13 മുതൽ ഡിസംബർ 7 വരെയുള്ള കാലയളവിൽ വൈറസ് മനുഷ്യനിലെത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

50 ഉം അതിൽ കൂടുതലും പ്രായമായവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അങ്ങേയറ്റം രോഗാതുരമായ അവസ്ഥയിൽ എത്തിച്ചേരാൻ രണ്ടിരട്ടി സാധ്യതയുണ്ട്. തീവ്രമായ രോഗം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായ ശേഷം മിനിറ്റിൽ മുപ്പതോഅതിലധികമോ തവണ കൃത്രിമ ശ്വാസം നൽകേണ്ടി വരുമ്പോഴും രക്തത്തിലെ ഓക്സിജന്റെെ അളവ് വളരെ താഴുകയും 24 മുതൽ 48 മണിക്കൂറിനകം ശ്വാസകോശത്തിന്റെെ പ്രവർത്തനക്ഷമത 50 ശതമാനത്തിലേറെ കുറയുമ്പോഴും ആണ് .

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം ,ഹൃദയ വൈകല്യങ്ങൾ എന്നിവ ഉള്ളവർക്ക് രോഗസാധ്യത രണ്ടു മുതൽ മൂന്നു വരെ ഇരട്ടിയാകും .വസൂരി, ചിക്കൻ ഗുനിയ ,നിപ്പ,കൊറോണ തുടങ്ങിയ അനേകം പകർച്ചവ്യാധികൾ നമ്മെ പലതരത്തിലും ഏറെ വിഷമിപ്പിച്ചിട്ടുണ്ട് .എന്നാൽ കൊറോണ പോലെ ഒരു വ്യാധി എത്രയെത്ര ജീവിതങ്ങൾ ആണ് ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്. ലോക രാഷ്ട്രങ്ങളെപ്പോലും വിറങ്ങലിപ്പിച്ചുകൊണ്ട് ഇപ്പോഴും കൊറോണ തിമിർത്താടുകയാണ്. ഭയമല്ല, വേണ്ടത് വ്യത്തിയും ശുദ്ധിയും അകലവുമാണെന്ന് ഗവൺമെൻ്റും ശാസ്ത്രജ്ഞന്മാരും ആരോഗ്യ പ്രവർത്തകരും പറയുന്നു. "നമ്മെ നമ്മൾ തന്നെ ശ്രദ്ധിക്കുക ,അന്യരെ രക്ഷിക്കുക ,രാജ്യത്തെ രക്ഷിക്കുക " ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം. കൊറോണയുടെ ഉത്ഭവം എവിടെ നിന്നാണ് എന്ന് അറിയില്ലെങ്കിലും അവസാനം അറിയുകയാണു വേണ്ടത്. ലോകജനതയും ശാസ്ത്രജ്ഞന്മാരും ആരോഗ്യ പ്രവർത്തകരും ഗവൺമെൻറും - എല്ലാവരോടും സഹകരിച്ച് നമുക്ക് കരുതലോടെ മുന്നോട്ട് പോകാം.പ്രകൃതിയെന്നാൽ വ്യക്ഷലതാദികളും പക്ഷിമൃഗാദികളും വെള്ളവും കാടും മലയും എല്ലാം നിറഞ്ഞതാണ് .പ്രകൃതി നമ്മുടെ അമ്മയാണ് .അമ്മയെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണ് .ഈ സത്യം നമ്മൾ അറിയണം .അറിഞ്ഞു പ്രവർത്തിക്കണം .അതിനായി ലോകമുണരട്ടെ.

മാലിനി ഉണ്ണികൃഷ്ണൻ
X D എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം