എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/കൊറോണയുടെ സംഹാരതാണ്ഡവം

കൊറോണയുടെ സംഹാരതാണ്ഡവം

പ്രപഞ്ചമാകെ വൈറസുകൾ നിറഞ്ഞുകഴിഞ്ഞു. പല നിറത്തിലും രൂപത്തിലും ഭാവത്തിലും ഉള്ള വൈറസുകൾ. യുദ്ധക്കൊതിയുടെ വൈറസുകൾ, വർണവെറിയുടെയും സ്നേഹ ശൂന്യതയുടെയും വൈറസുകൾ. അധർമ്മത്തിന്റേയും അനീതിയുടെയും വൈറസുകൾ. അവ മനുഷ്യമനസ്സുകളിൽ അസംഖ്യങ്ങളായി പെറ്റു പെരുകി. മനുഷ്യമനസ്സുകൾ ആയുധപ്പുരകൾ ആക്കി. പൊരുതി മരിക്കുന്ന മനുഷ്യന് പ്രപഞ്ചത്തിന്റെ ഉടയോൻ ഒരുപാട് മുന്നറിയിപ്പുകൾ കൊടുത്തു. ഭൂകമ്പങ്ങളും സുനാമിയും. ഒന്നും അവനെ പാഠം പഠിപ്പിച്ചില്ല. ഒടുവിൽ മക്കളായ മനുഷ്യരുടെ അപചയത്തിൽ മനംനൊന്ത് കണ്ണീരണിഞ്ഞ ഉടയോൻ കൊറോണ എന്ന വൈറസിനെ ഭൂമിക്കുമേൽ വിതറി. പുതിയ വൈറസ് അതിന്റെ സംഹാരതാണ്ഡവം തുടങ്ങിക്കഴിഞ്ഞു. ഇനിയെങ്കിലും നമ്മൾ പാഠം പഠിക്കുമോ? ഇനിയെങ്കിലും നമ്മൾ നന്നാകുമോ? ഇനിയെങ്കിലും നമ്മുടെ ചിന്തകളും ദൃഷ്ടികളും ഉടയവനിലേക്ക് ഉയർത്തുമോ? ഉടയോനിഷ്ടമുള്ള ജീവിതം നയിക്കുമോ ?

അജയ് കൃഷ്ണ റ്റി.എ
IX D എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം