ഈ മഹാമാരിതൻ വിധിയോർത്തു
കരയുവാൻ കഴിയില്ല മനുഷ്യനിൽ കർമ്മഫലം
ഭയമല്ല കരുതലാനടിയുറല്ലാൽ നാളെ
അതിജീവനത്തിന്റെ കഥ പറയാം
ഒരു നുള്ള് കണ്ണീരു വാർത്തുകൊണ്ടീലോകം
വ്യഥയോട് ചേരുന്നു നമ്മേവരും
സൃഷ്‍ടിച്ച സൃഷ്‍ടാവ് പോലും പകച്ചു പോയി
നിൻ ചെയ്‍തികൾ കണ്ടു കണ്ണടച്ചു
ഈ മഹാമാരി തൻ വിധിയോർത്തു
കരയുവാൻ കഴിയില്ല മനുജനിൽ കർമ്മഫലം
അകന്നിരിക്കാം രക്ത ബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരി വരും