എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/ആരോഗ്യമാണ് സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമാണ് സമ്പത്ത്

ഇന്നത്തെ കാലഘട്ടത്തിൽ വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണ് ആരോഗ്യം .ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ എന്നതിലുപരി ശാരീരികവും മാനസികവും വൈകാരികവുമായ പൂർണത ഉറപ്പുവരുത്തുന്ന ഒരു സ്ഥിതിവിശേഷമാണ്. ഏവരുടെയും ആഗ്രഹം ആരോഗ്യത്തോടെ ജീവിക്കുക എന്നതാണ് .

ആരോഗ്യപരിപാലനത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളാണ് വ്യായാമം, ശുചിത്വം തുടങ്ങിയവ. എന്നാൽ ഇന്നത്തെ കാലഘട്ടം നല്ല ജീവിതത്തിന് എന്നതിനേക്കാൾ അനാരോഗ്യത്തിനും അസുഖങ്ങൾക്കും ഉപകരിക്കുന്നതായി മാറുന്നു എന്ന ദുഃഖ സത്യം മറച്ചു വെച്ചിട്ട് കാര്യമില്ല. ഇപ്പോഴത്തെ പല ജീവിത ശൈലികളും അനാരോഗ്യത്തെ സൃഷ്ടിക്കുന്നു

നല്ല ഭക്ഷണം നല്ല വ്യായാമം നല്ല ഉറക്കം നല്ല ചിന്തകൾ ഇതെല്ലാം ആരോഗ്യ പരിപാലനത്തിന് അത്യന്താപേക്ഷിതമാണ്. നല്ലൊരു ജീവിതത്തിന് നല്ല മാനസികാരോഗ്യവും അത്യാവശ്യമാണ് .

അലസമായ ജീവിതം ആണ് മിക്കവരെയും രോഗികളാക്കുന്നത്. ദിവസവും വ്യായാമം ചെയ്യുന്ന ശീലം എല്ലാവരും വളർത്തിയെടുക്കണം. പുകവലി , മയക്കു മരുന്നുകളുടെ ഉപയോഗം. മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ശാരീരികമായും മാനസികമായും മനുഷ്യ ജീവിതത്തെ ദേഷകരമായിബാധിക്കും . ഈ കൊറോണക്കാലം ഏറെ ശ്രദ്ധയോടെ മുൻ കരുതലുകൾ സ്വീകരിച്ച് അധികാരികള‍ുടെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിച്ചാൽ മാത്രമേ ആരോഗ്യം സംരക്ഷിക്കാൻ, ജീവനെ പരിരക്ഷിക്കാൻ നമുക്കാവ‍ൂ.‍ ‍ പ്രതിരോധ കുത്തിവെപ്പുകൾ ആരോഗ്യ സംരക്ഷണത്തിൽ മുഖ്യപങ്കുവഹിക്കുന്നു. എന്നാൽ ഇക്കാലത്ത് നല്ല ശുചിത്വ ശീലങ്ങൾ സ്വന്തമാക്കുക എന്നതാണ് പരമപ്രധാനം. ആരോഗ്യപരമായ ജീവിതശൈലി പാലിക്കുക ആരോഗ്യ പരിപാലനത്തിന് ആവശ്യ ഘടകമാണ്. നാം സ്വയം കൃഷി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ കഴിച്ചാൽ ഒരു പരിധിവരെ അസുഖങ്ങളോട് ചെറുത്തു നിൽക്കാൻ സാധിക്കും. അതുവഴി നമുക്ക് ആരോഗ്യം സംരക്ഷിക്കാം . സ്‍കൂൾതലം മുതൽ കുട്ടികളിൽ ആരോഗ്യ ബോധവത്കരണം നടത്തുന്നതിന്റെ പ്രസക്തി ഇവിടെയാണ് വ്യക്തമാക്കുന്നത്.

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത് . ആരോഗ്യമുള്ള ഒരു നല്ല നാളേക്കായ് നമുക്ക് ഒരുമയോടെ ധീരമായി മുന്നേറാം.

ധന‍ുഷ കെ ആർ
IX C എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം