എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= അതിജീവനം | color= 4 }}

ദിനംപ്രതി നമ്മൾ കേൾക്കുന്ന ഒരു പദമാണ് കൊവിഡ് 19എന്ന കൊറോണ വൈറസ്. 2020 വർഷത്തിൽ നാം  അനുഭവിച്ച ഒരു മഹാമാരിയാണ് കൊവിഡ് 19. ലോകംഈ വൈറസിന് മുൻപിൽ പകച്ചു നിൽക്കുകയാണ് .ഇതിനുള്ള ഔഷധം ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ഇത്ആദ്യമായി കണ്ടത് ചൈനയിലെ വുഹാൻ മത്സ്യ-മാംസ മാർക്കറ്റിൽ നിന്നാണ്. ചൈനയിൽനിന്ന് ഇറ്റലിയിലേക്കും തുടർന്ന് അമേരിക്കയിലേക്കും അങ്ങനെ പല രാജ്യങ്ങളിലേക്കും ഈ വൈറസ് പടർന്നു പിടിക്കുകയും ശേഷം ഇന്റ്യയിലേക്കും തുടർന്ന് നമ്മുടെ കൊച്ചുകേരളത്തിലേക്കും ഇത് വന്നുകഴിഞ്ഞു.

ഇപ്പോൾ മരണനിരക്കിൽ മുൻപിൽ നിൽക്കുന്നത് അമേരിക്കയാണ് .കേരളമൊട്ടാകെ ഈ വൈറസ് പടർന്നു കഴിഞ്ഞു .വിദേശരാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് വന്ന പലർക്കും ഈ അസുഖം ഉണ്ടായിരുന്നു ഒട്ടേറെ മലയാളികൾ ഈ രോഗത്തിന് കീഴടങ്ങി.

എങ്ങനെ നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാം?
കൈകൾ 20 സെക്കൻഡ് നേരം ഹാൻ വാഷ് അഥവാ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയായി കഴുകുക, പുറത്തു പോകുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം, കൈകൾകൊണ്ട് മൂക്കിലും വായിലും കണ്ണിലും തൊടരുത്, വ്യക്തിശുചിത്വം പരിസര ശുചിത്വം പാലിക്കുക ,ആളുകൾ തമ്മിൽ ഒരുമീറ്റർ അകലം പാലിക്കണം,സർക്കാരും ആരോഗ്യപ്രവർത്തകരുംതരുന്ന നിർദേശങ്ങൾ നാം പാലിക്കണം.

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേക്കും പടർന്നു പിടിച്ച ഈ വൈറസിനെ ജനങ്ങൾ വളരെ ജാഗ്രതയോടെ മുൻകരുതലോടും ഈ രോഗത്തിൻറെ പകർച്ചർച്ചയെ പ്രതിരോധിച്ചു നിന്നു.Break the chain,lock down,stay homeഅല്ലാതെ സാനിറ്റൈസർ മാസ്ക് എന്നിവ കൂടുതലായി രോഗപ്പകർച്ച യെ തടഞ്ഞു .രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് തുടർന്നും ജനങ്ങൾ ജാഗ്രത നിർദ്ദേശപ്രകാരമുള്ള മാസ്കുംസാനിറ്റൈസറും സാമൂഹികഅകലവുംനാമോരോരുത്തരും പാലിക്കേണ്ടതുണ്ട്. 2020ലെ കൊറോണഎന്ന വൈറസിനെ നമ്മൾ അതിജീവിക്കും ഒറ്റക്കെട്ടായി ഒരു മനസ്സായി ഇതിനെതിരെ പോരാടാം .ഭയമല്ല ജാഗ്രതയാണ് വേണ്ടത്......

അഭിശ്രീ.എ.എം
7 എ എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം