പേടിവേണ്ട കരുതൽ മതി
കോറോണയെ തുരത്തിടാൻ
പോരാടാം കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
ഭയപ്പെടാതെ ചെറുത്തിടാം
നാട്ടിൽനിന്നും ഭീകരനെ തുടച്ചു നീക്കിടാം
സ്നേഹ സന്ദർശനം വേണ്ട ഹസ്തദാനം വേണ്ട
ആരോഗ്യ രക്ഷയ്ക്ക് അകലം പാലിച്ചീടാം
മുന്നേറാം ജാഗ്രതയോടെ
മുന്നേറാം ശുചിത്വ ബോധത്തോടെ
നാടിന്റെ നന്മക്കായ് ലോകനന്മക്കായ്
ശ്രദ്ധയോടെ നമുക്ക് മുന്നേറിടാം .