പ്രതീക്ഷയോടെ കാത്തിരുന്ന മാർച്ച് മാസം
കളിച്ചിരിക്കാൻ ഒരുങ്ങി നിന്ന വേനൽമാസം
കൊറോണയെത്തി വേലയില്ല പൂരമില്ല
കളികളില്ല യാത്രയില്ല സിനിമയില്ല !
ഇന്നു നമ്മൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കാം
ഒത്തൊരുമിച്ച് കൊറോണയെ പമ്പ കടത്തും
കൈ കഴുകാം നമ്മൾക്ക് കണ്ണി മുറിക്കാം
വരും നല്ല ദിനങ്ങൾക്കായ് കാത്തിരിക്കാം ....