എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/വിദ്യാരംഗം
വളരെ സജീവമായ മലയാള സാഹിത്യാസ്വാദന ക്ലബാണ് സ്കൂൾ വിദ്യാരംഗം ക്ലബ്. ബീന വർമ്മ ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബിൽ ഭാഷ സംബന്ധിയായ എല്ലാ പ്രവർത്തനങ്ങളൂം സജീവമായി നടത്തപ്പെടുന്നു .കുട്ടികളിലെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കാൻ പറ്റുന്ന എല്ലാ പ്രവർത്തനങ്ങളും ഊർജിതമായി നടത്തപ്പെടുന്നു.വായന വാരാഘോഷങ്ങള്,കഥകളി സെമിനാറുകളും ,സാഹിത്യവലോകനങ്ങളും ,പുസ്തക നിരൂപണങ്ങളും എല്ലാമായി ഞങ്ങളുടെ ഈ ക്ലബ് വളരെ നല്ല പ്രവർത്തനങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്
25 കുട്ടികൾ ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.VIDYARANGAM
വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന റിപ്പോർട്ട് 2021 2022
വിദ്യാരംഗം കലസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വളരെ ഭംഗി ആയി നടന്നുകൊണ്ടിരിക്കുന്നു 2021 ജൂലൈ 7ന് മലയാളസമാജം എന്ന പേരിൽ ഒരു ക്ലബ് ആരംഭിച്ചു പുതിയ കുട്ടികളെയും പഴയ കുട്ടികളെയും ചേർത്ത് ക്ലബ് പരിപാടികൾ വിപുലമാക്കി മലയാളസമാജത്തിന്റെ കൺവീനർ ആയി ബീനാവർമ്മ ടീച്ചറിനെ ചുമതല പെടുത്തി
വായനപക്ഷാചരണം ജൂൺ 19 മുതൽ ജൂലൈ 7 വരെ നടത്തുകയുണ്ടായി
അതിന്റെ ഉദ്ഘാടനം എഴുത്തുകാരനായ കുരീപ്പുഴ ശ്രീകുമാർ ഓൺലൈൻ ആയി നടത്തുകയുണ്ടായി തുടർന്ന് വിവിധ മത്സരങ്ങൾ നടത്തി അതിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരെ അനുമോദിക്കുകയും ചെയ്‌തു വായനപക്ഷാചരണ ത്തിന്റെ സമാപനം ഓൺലൈൻ ആയി അധ്യാപികയും കവയത്രിയും ആയ ശ്രീമതി രേഖ ആർ താങ്കൾ ഉദ്ഘാടനം ചെയ്തു സ്കൂളിലെ അധ്യാപകരും രക്ഷകർത്തകളും കുട്ടികളും ഈ പരിപാടിയിൽ പങ്കാളികളായി
ജൂലൈ 5 ന് ബഷീർ അനുസ്മരണ വുമായി ബന്ധപ്പെട്ട പ്രശ്നോത്തരി, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി വിജയികളെ അനുമോദിച്ചു
ചിങ്ങം ഒന്ന് മലയാള ദിനമായി വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു
വിദ്യാരംഗം സബ്ജില്ലാ ജില്ലാതല മത്സരങ്ങളിൽ ഞങ്ങളുടെ കുട്ടികൾ കഥ കവിത രചന അഭിനയം ചിത്രരചന നാടൻ പാട്ട് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുകയും അഭിനയത്തിന് എട്ടാം ക്ലാസിൽ പഠിക്കുന്ന മാളവിക സുരേഷിന് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു
പ്രഥമ അദ്ധ്യാപിക ജയശ്രീ ടീച്ചറിന്റെ പിന്തുണയും മലയാള അധ്യാപകരായ എം ആർ മായ ബീനാവർമ്മ സ്മിത കെ എന്നിവരുടെയും പ്രിയപ്പെട്ട കുട്ടികളുടെയും സഹകരണത്തോടെയും വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ പൂർവാധികം ഭംഗിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു