എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്
10 കുട്ടികൾ ഉൾപ്പെടുന്ന ഒരു റെഡ് ക്രോസ് യൂണിറ്റ് കഴിഞ്ഞ 7 വര്ഷങ്ങളായി വിജയകരമായ രീതിയിൽ ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു .ശ്രീമതി സ്മിത ടീച്ചർ നേതൃത്വം നൽകുന്ന ഈ യൂണിറ്റ് സ്കൂളിലെ കുട്ടികളുടെ ആരോഗ്യ സംബന്ധമായ പരിപാലനം നോക്കി നടത്തുന്നവരാണ് . എല്ലാ വര്ഷവും പരിശീലനം നേടിയ 10 കുട്ടികൾ എവിടെ നിന്നും പുറത്തിറങ്ങുന്നുണ്ട്.JUNIOR RED CROSS J R C A, B, C ലെവലുകളിൽ ആയി 19 കുട്ടികളാണ് സ്കൂൾ യൂണിറ്റിൽ ഉള്ളത്. ഈവർഷം ജെ ആർ സി നേതൃത്വം നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ള എല്ലാ പരിപാടികളും നമ്മുടെ സ്കൂളിലും നടത്തുന്നുണ്ട്. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എന്റെ മരം എന്റെ ജീവൻ പദ്ധതിയിൽ നമ്മുടെ കുട്ടികളും പങ്കെടുത്തു. ഓരോ കുട്ടിയുടെയും വീട്ടിൽ മൂന്ന് മരം വീതം വെച്ച് പിടിപ്പിക്കുകയും അത് പരിപാലിച്ചു പോരുകയും ചെയ്യുന്നു. കൊറോണ യുമായി ബന്ധപ്പെട്ട നടന്ന മാസ്ക് ശേഖരണത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ വ്യക്തി വികാസത്തിനും ആരോഗ്യപരിപാലനം ലക്ഷ്യമാക്കിക്കൊണ്ട് ജെ ആർ സി യും ഈശ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 7 ദിവസത്തെ ഓൺലൈൻ യോഗ വെബിനാറിൽ നമ്മുടെ കുട്ടികൾപങ്കാളികളായി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവും നൈപുണി കളും വികസിപ്പിച്ച് സമൂഹത്തിലെ നന്മതിന്മകളെ സ്വയം വിവേചിച്ച് അറിയുന്നതിനായി ജെ ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന പഠന അവബോധ പരിപാടി (Life lessons) നമ്മുടെ കുട്ടികൾ പങ്കെടുത്തു വരുന്നു.