പ്രകൃതിയാം അമ്മതൻ മാറിൽ ചാഞ്ഞിടാം
പ്രകൃതിയാം അമ്മതൻ കണ്ണീർ ഒപ്പിടാം
നെഞ്ചോട് ചേർത്തിടാം പ്രകൃതിയാം അമ്മയെ
ചൂഷണം വേണ്ടാ
എതിർപ്പുകൾ വേണ്ടാ
നെഞ്ചോട് ചേർത്തിടാം പ്രകൃതിയാം അമ്മയെ
ദുഃഖങ്ങൾ നല്കാതെ സന്തോഷം നല്കിടാം
പ്രകൃതിയാം അമ്മതൻ മാറിൽ ചാഞ്ഞിടാം
മരങ്ങളതു വെട്ടാതെ പ്രകൃതിയെ സംരക്ഷിക്കാം
തൈ മരങ്ങളതു നട്ടുവളർത്താം
നെഞ്ചോട് ചേർത്തിടാം പ്രകൃതിയാം അമ്മയെ
പ്രാണവായു, ജലം, മണ്ണ തു തന്നതും
പ്രകൃതിയാം അമ്മതൻ സ്നേഹവാത്സല്യം
മലിനമാക്കരുതമ്മതൻ സ്നേഹ വാത്സല്യം നെഞ്ചോട് ചേർത്തിടാം പ്രകൃതിയാം അമ്മയെ.