തുരത്തണം തുരത്തണം
കൊറോണയെന്ന വിപത്തിനെ
ഭയന്നിടാതെ നാം ചെറുത്ത് നിന്നിടും
ഈ മഹാമാരിയെ
തടയണം തടയണം ആരോഗ്യ ശീലങ്ങളാൽ
കൊറോണയെന്ന ഭീകര ശക്തിയെ
കൈയകലം നോക്കണം
സമ്പർക്കം തടയണം
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പു കൊണ്ട് കഴുകിടേണം
ശുചിത്വം നോക്കണം
കൊറോണയെ തടയണം
തുമ്മുന്ന നേരവും
ചുമയ്ക്കുന്ന നേരവും
തുവാല കൊണ്ട് മറച്ചിടേണം
തുരത്തണം തുരത്തണം
കൊറോണയെന്ന വിപത്തിനെ