ഇന്നു നേരം പുലരവെ
ഞാൻ കേട്ട വാർത്തയിൽ
കൊറോണയെന്നൊരു മഹാവിപത്ത്
വൈറസിൽ നിന്നൊരു മോചനം നേടാൻ
എല്ലാം ത്യജിച്ചങ്ങു വീട്ടിലിരിക്കും നാം
അറിവുള്ളവർ ചേർന്നു പറയുന്ന കാര്യങ്ങൾ
അതുപോലെ കേട്ടു നാം അനുസരിച്ചീടുകിൽ
കൊറോണയെന്നൊരു മഹാവിപത്തിനെ
നേരിടാം നമുക്ക് ജാഗ്രതയോടെ
ഇന്ന് നാം അകലം പാലിക്കുകിൽ
നാളെ നമുക്കങ്ങ് ഒത്തുചേർന്നിടാം
പ്രകൃതിയെ മറന്നു ജീവിച്ച മനുഷ്യന്
പ്രകൃതി തന്നൊരു മുന്നറിയിപ്പാണിത്