നാട്ടിൽ പാറി നടക്കുന്നു
കൊറോണ എന്നൊരു വൈറസ്
പേടിച്ചിരിപ്പൂ മനുഷ്യർ
പുറത്തിറങ്ങാൻ ആകാതെ
ലോകം മുഴുവൻ രോഗികൾ
ദൈവ ദൂതർ ഡോക്ടർമാർ
മരണം പോലും വഴിമാറും മാലാഖമാർ നഴ്സുമാർ
ആഘോഷിക്കാനായതില്ല എൻ പിറന്നാളും വിഷുവും
വീട്ടിലിരിക്കും കൂട്ടുകാരെ
നല്ലൊരു നാളെയ്ക്കായ് കാത്തിരിയ്ക്കു